ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ മേളകള്‍ കേന്ദ്ര സര്‍ക്കാരിന് യുവജനതയുടെ ഭാവിയോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിയമന ഉത്തരവുകള്‍ ലഭിച്ചവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 37 ഇടങ്ങളിലായുള്ള തൊഴില്‍ മേളകളില്‍ ഇന്നലെ 51,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ നിയമന ഉത്തരവുകള്‍ കൈമാറി. റെയില്‍വെ, തപാല്‍, ആഭ്യന്തര മന്ത്രാലയം, റവന്യൂ, ഉന്നത വിദ്യാഭ്യാസ, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പുകള്‍ തുടങ്ങിയവയില്‍ നിയമിതരായവര്‍ക്ക് ഉത്തരവുകള്‍ നല്കി.
തൊഴിലേകുന്നതിനൊപ്പം സുതാര്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും സര്‍ക്കാരിനാകുന്നുണ്ട്. സുതാര്യ നിയമന പ്രക്രിയ യുവജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നു. പുനരുപയോഗ ഊര്‍ജ്ജം, പ്രതിരോധ വ്യവസായം, ഓട്ടോമേഷന്‍, പരമ്പരാഗത മേഖലകളിലും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സ്റ്റാഫ് സെലക്ഷന് സര്‍ക്കിളില്‍ നിയമനത്തിനുള്ള സമയം പകുതി കുറയ്ക്കാനായി. ഭാഷാ വ്യത്യാസങ്ങള്‍ നീക്കി 15 ഭാഷകളില്‍ പരീക്ഷകള്‍ നടത്തുന്നു.
യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് രാഷ്ട്ര നിര്‍മാണ പ്രക്രിയയുടെ പ്രധാന ഭാഗമാണ്. ഭാരതത്തെ വികസിത രാഷ്ട്രമാക്കുന്നതിന് വഴിയൊരുക്കാന്‍ ഇതു സഹായിക്കും. പുതുതായി ജോലി ലഭിച്ചവര്‍ രാഷ്ട്ര നിര്‍മാണ പ്രക്രിയയിലെ പ്രധാന പങ്കാളികളാണ്. നമ്മുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി എല്ലാവരും പ്രവര്‍ത്തിക്കണം, പ്രധാനമന്ത്രി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: