ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വളരെയേറെ മെച്ചപ്പെട്ടുവെന്ന് 28 ഇന്‍ഫന്‍ട്രി ജനറല്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഗിരീഷ് കാലിയ. അതിര്‍ത്തിരക്ഷാ സേനകളുടെ കഠിന പരിശ്രമമാണ് കശ്മീരിലെ സ്ഥിതിഗതികളില്‍ വലിയ പുരോഗതിയുണ്ടാകാന്‍ കാരണം. ഇതുവഴി അവിടുത്തെ വിനോദ സഞ്ചാരമേഖല മടങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്‍ത്തനം ശക്തമായതോടെ തകര്‍ന്നടിഞ്ഞ വിനോദസഞ്ചാരം അവിടെ വീണ്ടും തളിര്ക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നം വര്‍ദ്ധിപ്പിക്കാനാണ് ചിലരുടെ ശ്രമം. അതിന്റെ ഭാഗമാണ് നുഴഞ്ഞുകയറ്റം. എട്ട് മാസത്തിനിടെ സേന വകവരുത്തിയത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 27 ഭീകരരെയാണ്.
ഇവരില്‍ നിന്ന് വലിയ തോതില്‍ മാരകായുധങ്ങളും മയക്കുമരുന്നും കണ്ടെടുത്തിട്ടുമുണ്ട്. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. അത് സേന അനുവദിക്കില്ല.
കുപ്വാര വഴി മാത്രം 10 നുഴഞ്ഞുകയറ്റ ശ്രമമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം കുപ്വാരയില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: