ന്യൂദൽഹി, കേരളത്തിന്റെ പുതിയ കരട് ഐടി നയം പഴയ കെട്ടിടത്തിന് പുതിയ പെയിന്റടിക്കാന്‍ ശ്രമിക്കുന്നതുപോലെയെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
2017-ൽ ഇതേ ഇടത് സർക്കാരും ഇതേ മുഖ്യമന്ത്രിയും തന്നെ അവതരിപ്പിച്ച ഐടി നയത്തിൽ പറഞ്ഞിരുന്ന മോഹന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി നിറഞ്ഞ സർക്കാർ പരാജയപ്പെട്ടു. പുതുക്കിയത് എന്നവകാശപ്പെട്ട് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന കരട് ഐടി നയത്തിന് ഇക്കാര്യം മറച്ചുവെക്കാനാവില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അന്ന് വാഗ്ദാനം ചെയ്ത 2,50,000 തൊഴിലവസരങ്ങൾ എവിടെപ്പോയി? അന്ന് വാഗ്ദാനം ചെയ്ത ഐടി പാർക്കുകൾ എവിടെ? ഐ ടി, ഐടി അനുബന്ധ സേവനങ്ങൾക്ക് വേണ്ടി നിർമ്മിക്കുമെന്ന് പണ്ട് പറഞ്ഞിരുന്ന 10 ദശലക്ഷം ചതുരശ്ര അടി സ്ഥലം എവിടെയാണ്?-, അദ്ദേഹം ചോദിച്ചു.
ഉത്തരവാദിത്തവും അർപ്പണബോധവുമുള്ള ഏതൊരു സർക്കാരും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുമായിരുന്നു. എന്നാൽ തികച്ചും ഖേദകരമെന്നു പറയട്ടെ, യുപിഎയിലും ഇപ്പോൾ ഐ.എൻ.ഡി.ഐ സഖ്യത്തിലും കൂടി10 വർഷമായി സഖ്യകക്ഷികളായിരിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് ഒരു മുൻഗണനയാവുന്നില്ല.
മലയാളി യുവാക്കൾ തൊഴിലവസരങ്ങൾ തേടി കേരളം വിട്ട് ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടക്കുന്ന പ്രവണത തുടരുന്നതിൽ അതിശയിക്കാനില്ല. പക്ഷേ ഇത് എത്രകാലം തുടരാനാകുമെന്നും അദ്ദേഹം ചോദിച്ചു.
2017-ലെ നയപ്രഖ്യാപനം മുതൽ ഇന്നുവരെയുള്ള ഐടി നേട്ടങ്ങളുടെ റിപ്പോർട്ട് കാർഡ് അവതരിപ്പിക്കാൻ കേരള സർക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ഇപ്പോൾ സംസ്ഥാനം പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഐടി കരട് നയം 10 വർഷം വൈകിയിരിക്കുന്നു. നിരവധി അവസരങ്ങൾ ഇതിനോടകം നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു
.ഏറെ വൈകിയെങ്കിലും പുതിയ കരട് നയം 2017-ലേത് പോലെ കേവലം ഉപരിപ്ലവമായ മറ്റൊരു പ്രഖ്യാപനമാവില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ടെക് സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും മലയാളി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആത്മാർത്ഥമായ എന്തെങ്കിലും ശ്രമമുണ്ടായാൽ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ അതിനെ പിന്തുണക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പ് നൽകുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ദര്ശന് ഹീരാനന്ദാനി എന്ന വ്യവസായിക്ക് പാര്‍ലമെന്റ് വെബ്സൈറ്റിലെ തന്റെ ലോഗിന്‍ നല്‍കിയെന്ന് സമ്മതിച്ച് മഹുവ മൊയ്ത്ര
ദര്ശന് ഹീരാനന്ദാനി എന്ന വ്യവസായിക്ക് പാര്‍ലമെന്റ് വെബ്സൈറ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: