Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആവേശപോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയ

Janmabhumi Online by Janmabhumi Online
Oct 28, 2023, 10:46 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ധര്‍മ്മശാല: ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. അഞ്ച് റണ്‍സിന്. ഓസീസ് മുന്നില്‍ വച്ച 389 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 383 റണ്‍സ്.

ബാറ്റര്‍മാരുടെ പറുദീസയായി മാറിയ ധര്‍മ്മശാല എച്ച്പിസിഎ സ്റ്റേഡിയത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്നലെ പിറന്നത് 750ലേറെ റണ്‍സ് ആണ്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഓപ്പണിങ് വിക്കറ്റുകള്‍ പെട്ടെന്ന് വീണത് തുടക്കത്തിലെ ഒഴിക്ക് തടസ്സപ്പെടുത്തി. പത്ത് ഓവറിനുള്ളില്‍ ടീം 75 കടന്നു. ഡിവോന്‍ കോണ്‍വേയും(28) വില്‍ യങ്ങും(32) ആണ് പുറത്തായത്. പിന്നീടൊത്തുചേര്‍ന്ന രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചതില്‍ പിഴവുകളുണ്ടായില്ല. ആദം സാംപ പന്തെറിയാനെത്തിയതോടെ അര്‍ദ്ധസെഞ്ചുറി(54) കടന്നു നിലയുറപ്പിച്ചുനിന്ന മിച്ചല്‍ പുറത്തായി. പിന്നീടെത്തിയ നായകന്‍ ടോം ലാതം(21) ഗ്ലെന്‍ ഫിലിപ്‌സ്(12) എന്നിവര്‍ മറുവശത്ത് നിന്ന രചിന്‍ രവീന്ദ്രയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കാതെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള വ്യഗ്രതയില്‍ പുറത്തായി. ജെയിംസ് നീഷത്തിനൊപ്പം വമ്പന്‍ ഷോട്ടുകളിലൂടെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനിടെ സെഞ്ചുറി പ്രകടനത്തോടെ നിന്ന രചിന്‍(116) വീണു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ആണ് രചിനെ പുറത്താക്കിയത്.

അവസാന പത്ത് ഓവറിലെ നിയന്ത്രണം ജെയിംസ് നീഷം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 39 പന്തുകളില്‍ 58 റണ്‍സുമായി താരം ശക്തമായി പൊരുതി നോക്കിയെങ്കിലും പൊലിഞ്ഞു വീണു. കിവീസിന് ജയിക്കാന്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ രണ്ടാം റണ്ണിനോടിയ താരം റണ്ണൗട്ടായി. അവസാന പന്തില്‍ ഒരു സിക്‌സറടിച്ചാല്‍ ജയിക്കാമെന്നതായി കിവീസ് ലക്ഷ്യം. 11-ാമനായി ഇറങ്ങിയ ലോക്കീ ഫര്‍ഗ്യൂസന് ഓസീസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഒന്നും ചെയ്യാനായില്ല.

മൂന്ന് വിക്കറ്റ് നേടിയ ആദം സാംപയുടെ സ്പിന്‍ ബോളിങ് മത്സരത്തില്‍ നിര്‍ണായകമായി. ജോഷ് ഹെയ്‌സല്‍വൂഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റോടെ തിളങ്ങിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റെടുത്തു.

സ്‌കോര്‍: ഓസ്‌ട്രേലിയ 388/10(49.2), ന്യൂസിലന്‍ഡ്- 383/9(50).

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഓപ്പണര്‍ ട്രാവീസ് ഹെഡ്ഡിന്റെ തട്ടുപൊളിപ്പന്‍ സെഞ്ചുറി(109)യുടെ ബലത്തിലാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിചേര്‍ന്നത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(81), ജോഷ് ഇഞ്ച്‌ലിസ്(38), ഗ്ലെന്‍ മെക്‌സ്‌വെല്‍(41), നായകന്‍ കമ്മിന്‍സ്(37) എന്നിവര്‍ ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിന് മികച്ച തുടക്കം സമ്മാനിച്ച ട്രാവീസ് ഹെഡ്ഡ് ആണ് കളിയിലെ താരം.

കിവീസിനായി ട്രെന്റ് ബോള്‍ട്ടും ഗ്ലെന്‍ ഫിലിപ്‌സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും മാറ്റ് ഹെന്റി, ജെയിംസ് നീഷം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Tags: Australianewzealand13th World Cup ODI Cricket
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിസ്മയയെ ഓസ്ട്രേലിയയിൽ വച്ച് കാണാതായി:മോഹൻലാലിന്റെ ശ്വാസം നിലച്ചു പോയ സംഭവം പങ്കിട്ട് സംവിധായകൻ

Cricket

ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് വിരമിച്ചു; ഇനി ഏകദിന ക്രിക്കറ്റിലുണ്ടാകില്ല, ഇതുവരെ കളിച്ചത് 170 ഏകദിനങ്ങൾ

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

Cricket

സിഡ്‌നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി;ബുമ്ര മാന്‍ ഓഫ് ദ സീരീസ്‌

Cricket

സിഡ്നിയിൽ ലീഡ് സ്വന്തമാക്കി ഇന്ത്യ; ആദ്യ ഇന്നിങ്സിൽ നാല് റൺസ് ലീഡ്, പേസ് ബൗളർമാരുടെ കരുത്തിന് മുന്നിൽ തകർന്ന് ഓസ്ട്രേലിയ

പുതിയ വാര്‍ത്തകള്‍

മെസിയുടെ കേരള സന്ദർശന വിവാദം; നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും

സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകരിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് ബലൂച് നേതാക്കൾ: പ്രാണഭയത്തോടെ ഓടിയൊളിഞ്ഞ് പാകിസ്ഥാൻ സൈന്യം

പിഎഎഫ് ആകാശത്തെ രാജാവ്; എഐ ചിത്രവുമായി പാര്‍ലമെന്റില്‍ പ്രസംഗിച്ച പാക് മന്ത്രി അപഹാസ്യനായി

ടർക്കിഷ് ആപ്പിളിന് പകരം ആളുകൾ കശ്മീരി ആപ്പിൾ വാങ്ങുന്നു : വ്യാപാരികൾ തുർക്കിയുമായുള്ള ബിസിനസ്സ് നിർത്തി

100 വർഷത്തിലേറെ പാരമ്പര്യം: ബിബിസി ടിവി ചാനലുകൾ എല്ലാം സംപ്രേക്ഷണം നിർത്തുന്നു, ചരിത്ര പ്രഖ്യാപനം

തെരഞ്ഞെടുപ്പ് അട്ടിമറി: സിപിഎമ്മിന്റെ കള്ളക്കളികള്‍ പണ്ടേ തുടങ്ങി; തുടക്കം പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന്

സ്‌പോണ്‍സര്‍മാര്‍ പിന്മാറി; മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവര്‍ഗുകള്‍ സമാപിച്ചു

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

കിഴക്കന്‍ ഹിമാലയത്തില്‍ സമൂഹ പ്രതിരോധശേഷിയും ദുരന്ത തയാറെടുപ്പും ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഡോ. മനീഷ വിനോദിനി രമേഷ്, പ്രഭാകര്‍റായ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെയ്ക്കുന്നു

ദുരന്തപ്രതിരോധശേഷി: സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അമൃത സര്‍വകലാശാലയും ധാരണാപത്രം ഒപ്പുവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies