ദുബായ് : ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് പതിപ്പാണിത്. ഏഴാമത് പതിപ്പ് ഒക്ടോബർ 28 മുതൽ നവംബർ 26, ഞായറാഴ്ച വരെയാണ് സംഘടിപ്പിക്കുന്നത്.
ജീവിതക്രമത്തിൽ കായിക വിനോദങ്ങളുടെയും, വ്യായാമത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടത്തുന്നത്. മുപ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുബായ് ഫിറ്റ്നസ് ചലഞ്ച് എമിറേറ്റിലെ നിവാസികൾക്കിടയിലും, സന്ദർശകർക്കിടയിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടത്തുന്നത്. ഒരു മാസത്തെ കാലയളവിൽ ദിനവും 30 മിനിറ്റ് വീതം വിവിധ കായിക വിനോദങ്ങളിലും, ഫിറ്റ്നസ് പ്രവർത്തങ്ങളിലും ഏർപ്പെടാൻ ദുബായ് ഫിറ്റ്നസ് ചലഞ്ച് ആഹ്വാനം ചെയ്യുന്നു.
2017ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്‍പര്യപ്രകാരം ആരംഭം കുറിക്കുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള ജനതയുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം. 2022ലെ ഡിഎഫ്‌സിയില്‍ 2.2 ദശലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ഷെയ്ഖ് സായിദ് റോഡിലെ ദുബായ് റൈഡില്‍ ഏകദേശം 35,000 സൈക്ലിസ്റ്റുകളും ദുബായ് റണ്ണില്‍ 193,000 ഓട്ടക്കാരും പങ്കാളികളായി. ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഫണ്‍ റണ്‍ ആയി ഇത് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: