പാലക്കാട്: ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ കൈ കടിച്ച് മുറിച്ച് വീട്ടമ്മ. മണ്ണാർക്കാട് സ്വദേശി ലതയുടെ മാലയാണ് കള്ളൻ പൊട്ടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീട്ടമ്മ മോഷ്ടാവിന്റെ കൈത്തണ്ട കടിച്ച് മുറിക്കുകയായിരുന്നു. കയ്യിൽ കടി കിട്ടയ ഉടൻ തന്നെ മാലയുടെ പിടിവിട്ട് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
രാവിലെ പത്ത് മണിയോടെ റോഡിലൂടെ നടക്കുകയായിരുന്ന യുവിയുടെ മാലയാണ് മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്. മാലയിൽ പിടിവീണെന്ന് മനസിലാക്കിയ ലത മോഷ്ടാവിന്റെ കയ്യിൽ പിടിച്ച് കടിക്കുകയായിരുന്നു. ഇതോടെ കള്ളൻ ലതയെ തള്ളിമാറ്റി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: