കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങളും നിരവധി ഹോട്ടലുകളിൽ നിന്നും കണ്ടെത്തി.
ഒമ്പത് ഹോട്ടലുകൾക്കാണ് ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ പാചകം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നും ഉൾപ്പെടെ ഒമ്പത് ഇടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കിയേക്കും.
അതേസമയം കാക്കനാട് മാവേലി ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്ന് കോട്ടയം സ്വദേശിയായ രാഹുൽ മരിച്ചെന്ന ആരോപണത്തിൽ ലാബ് പരിശോധന ഫലങ്ങൾ ലഭ്യമായതിനു ശേഷം കാക്കനാട് മാവേലി ഹോട്ടലിനെതിരെ തുടർനടപടികൾ സ്വീകരിക്കാമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിലപാട്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: