തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാന അദ്ധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്നും തുക മുൻകൂറായി നൽകണമെന്നുമുള്ള ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.
കെപിഎസ്ടിഐ ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനയാണ് കോടതിയെ സമീപിച്ചത്. പദ്ധതിയുടെ കീഴിൽ ഒരു വിദ്യാർത്ഥിക്ക് എട്ട് രൂപ നിരക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ കൂടുതൽ ചെലവ് വരികയാണ് എങ്കിൽ ഇത് ആരു വഹിക്കും എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: