പനാജി: മുപ്പതു പൊയിന്റുമായി ശ്രീകലയുടെ മിന്നും പ്രകടനത്തില്‍ തമിഴ്നാടിനെ (83-66) തോല്‍പ്പിച്ച് കേരള വനിതകള്‍ 37-ാമത് ദേശീയ ഗെയിംസിന്റെ ഫൈവ് ഓണ്‍ ഫൈവ് ബാസ്‌കറ്റ്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു.
ഇലട്രിസിറ്റി ബോര്‍ഡിന്റെ താരങ്ങളായ അനീഷ ക്ലീറ്റസ് 19 കവിത ജോസ് 17 ഉം സൂസന്‍ ഫ്‌ലോറന്റീന 12 ഉം ഈ മിന്നും വിജയത്തിന്റെ പങ്കാളികളായി. കര്‍ണാടക-ഉത്തര്‍പ്രദേശ് മത്സര വിജയികളായിരിക്കും കേരളത്തിന്റെ ഫൈനല്‍ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: