കോഴിക്കോട്: എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിക്കില്ലെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോഴിക്കോട് എഡബ്ല്യുഎച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹാന്റിക്യാപ്ഡ് സ്റ്റുഡന്റ്സ് യൂണിയന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്ത് ആധുനിക വികസനത്തെ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചതിന് തുല്യമാണത്. ദേശീയ മത്സരപരീക്ഷകള്‍ എന്‍സിഇആര്‍ടി സിലബസിനനുസരിച്ചാണ് തയാറാക്കുന്നത്. നിലവില്‍ ഉന്നത വിദ്യാഭ്യാസരംഗത്തും ദേശീയ മത്സരപരീക്ഷകളിലും കേരളം ഏറെ പിന്നിലാണ്. ഇടതു സര്‍ക്കാരിന്റെ തീരുമാനം ദേശീയ മത്സരപരീക്ഷകളില്‍ നിന്ന് കേരളത്തിലെ കുട്ടികളെ അകറ്റുന്നതിന് മാത്രമേ ഉപകരിക്കൂ. അദ്ദേഹം പറഞ്ഞു.
യൂണിയന് ചെയര്‍പേഴ്സണ്‍ ആതിര എം.പി. അദ്ധ്യക്ഷയായി. അനഘ നായര്‍, പ്രൊഫ. മുസ്തഫ, ഡോ. ഇന്ദിര, ശ്രേയ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: