തിരുവനന്തപുരം: സംസ്കൃതിയെ തകര്‍ത്ത്, ആചാര, അനുഷ്ഠാന രംഗത്ത് അശാന്തി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്ര സമന്വയസമിതി ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളും ക്ഷേത്രാചാരങ്ങളും നിലനിര്‍ത്തേണ്ടത് ഭക്തരുടെ ആവശ്യമാണ്. നാമജപഘോഷം നടത്തുന്നതടക്കം തടഞ്ഞുകൊണ്ടാണ് ബോര്‍ഡിന്റെ പുതിയ സര്‍ക്കുലര്‍.
വിജയദശമി, വിദ്യാരംഭ ചടങ്ങുകള്‍ പോലും അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഈശ്വരവിശ്വാസം പുറമേ ഇല്ലാതിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ നടത്തുന്ന ശ്രമങ്ങള്‍ ജനം കാണുന്നുണ്ട്. ഇത് ഇവരുടെ കപടമുഖം പ്രകടമാക്കുന്നതാണെന്ന് സമിതി വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ആലംകോട് ദാനശീലന് അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് കുടശ്ശനാട് മുരളി, ജനറല്‍ സെക്രട്ടറിമാരായ രാജേന്ദ്രന് അമനകര, മോഹന്‍ പനയ്ക്കല്‍, ഡോ. ദിനേശ് കര്‍ത്ത, രത്നാകരന് കണ്ണാടിപറമ്പ്, ശിവശങ്കര മേനോന്, ഹരികുമാര്‍ ഇടുക്കി, ജയചന്ദ്രന് കിഴക്കനേല എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: