നാവികസേനയില്‍ വിവിധ ബ്രാഞ്ച്/കേഡറുകളിലായി ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഅന് ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അവസരം. ആകെ 224 ഒഴിവുകളാണുള്ളത്. ഓരോ ബ്രാഞ്ചിലും ലഭ്യമായ കേഡറും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-
എക്സിക്യൂട്ടീവ് ബ്രാഞ്ച്- ജനറല്‍ സര്‍വ്വീസ് ഹൈഡ്രോകേഡര്‍- ഒഴിവുകള്‍ 40, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 1999 ജൂലൈ 2 നും 2005 ജനുവരി ഒന്നിനും മേധ്യ ജനിച്ചവരാകണം.
എയര്‍ ട്രാഫിക് കണ്ട്രോളര് (എടിസി)-8, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ 18, പൈലറ്റ് 20. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 10, 12 ക്ലാസ് പരീക്ഷകളിലും 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇംഗ്ലീഷിനും 60% മാര്‍ക്ക് വേണം. പ്രായം എടിസിക്ക് 1999 ജൂലൈ 2 നും 2003 ജൂലൈ ഒന്നിനും മധ്യേയും മറ്റു കേഡറുകള്‍ക്ക് 2000 ജൂലൈ 2 നും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ലോജിസ്റ്റിക്സ്- ഒഴിവുകള്‍ 20, യോഗ്യത: ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക്/എംബിഎ/എംസിഎ/എംഎസ്സി (ഐടി) അല്ലെങ്കില്‍ ബിഎസ്സി/ബികോം/ബിഎസ്സി (ഐടി) (ഫസ്റ്റ് ക്ലാസ് വേണം) വിത്ത് പിജി ഡിപ്ലോമ (ഫിനാന്‍സ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിന്‍ മാനേജ്മെന്റ്/മെറ്റീരിയല്‍സ് മാനേജ്മെന്റ്). 1999 ജൂലൈ 2 നും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
എഡ്യൂക്കേഷന്‍ ബ്രാഞ്ച്- ഒഴിവുകള്‍ 18, യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എംഎസ്സി (മാത്സ്/ഓപ്പറേഷണല്‍ റിസര്‍ച്ച്/ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്/കെമിസ്ട്രി) അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇസി) അല്ലെങ്കില്‍ 60% മാര്‍ക്കോടെ എംടെക് (തെര്‍മല്‍/പ്രൊഡക്ഷന്‍/മെഷ്യന് ഡിസൈന്‍/കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്‍ജിനീയറിങ്/ഇസി/വിഎല്‍എസ്ഐ/പവര്‍ സിസ്റ്റം എന്‍ജിനീയറിങ്). 1999/1997 ജൂലൈ 2 നും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ടെക്നിക്കല്‍ ബ്രാഞ്ച്- എന്‍ജിനീയറിങ് ജനറല്‍ സര്‍വ്വീസ് 30, ഇലക്ട്രിക്കല്‍ 50, നേവല്‍ കണ്‍സ്ട്രക്ടര്‍ 20. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് (മെക്കാനിക്കല്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഏയ്റോനോട്ടിക്കല്‍/ഏയ്റോസ്പേസ്/ഓട്ടോമൊബൈല്‍സ്/മെക്കാട്രോണിക്സ്/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/സിവില്‍/മെറ്റലര്‍ജി/നേവല്‍ ആര്‍ക്കിടെക്ചര്‍/ഷിപ്പ് ടെക്നോളജി/അനുബന്ധ ശാഖകള്‍).
1999 ജൂലൈ 2 നും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്ടോബര്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. സെലക്ഷന് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2024 ജൂണില്‍ ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: