തിരുവനന്തപുരം: പി സി ജോര്‍ജിന്റെ മകനും ജനപക്ഷം ചെയര്‍മാനുമായ ഷോണ്‍ ജോര്‍ജ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി സംസ്ഥാന കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.
അനൗദ്യോഗിക കൂടികാഴ്ചയായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. രാവിലെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനം നടത്തിയതിന് ശേഷമായിരുന്നു കൂടിക്കാഴ്ച
നേരത്തെ എന്‍ ഡി എയ്ക്കൊപ്പമായിരുന്നു പി സി ജോര്‍ജ്. എന്നാല്‍ തൃക്കാക്കര തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: