തിരുവനന്തപുരം: മുസ്ലീം ലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ ഹാമാസിനെ ഭീകരര്‍ എന്നു ശശി തരൂര്‍ പരാമര്‍ശിച്ചത് ശരിയാണെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞു.
ഇന്ന് വെസ്റ്റ് ബാങ്കിലേയും ഗാസസിലേയും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് കാരണം ഹമാസാണ്. അവരുടെ പ്രവര്‍ത്തനങ്ങളാണ് നാം ഇന്നു കാണുന്ന അസന്തുലിതാവസ്ഥക്ക് കാരണം. ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ഇന്നു നടക്കുന്ന ആക്രമണങ്ങള്‍ തുടക്കം കുറിച്ചത് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണമാണ്. എത്രപേരാണ് അതില്‍ മരണമടഞ്ഞത്. അതിനെതിരെ ഇസ്രായേല്‍ നടത്തുന്ന പ്രതിരോധമാണ് ഇന്നു നാം കാണുന്നത്.
അവരുടെ ചെറുത്തു നില്‍പ്പിനെ ചോദ്യചെയ്യാന്‍ നമ്മുക്ക് യാതൊരു അവകാശവുമില്ല. മുസ്ലീം ലീഗ് നടത്തിയ റാലി പാലസ്തീന് അനുകൂലമായതല്ലെ അല്ലാതെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതല്ലല്ലോ. കാശ്മീർ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കും എന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നത്. അത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ചോദിച്ചു.
പാലസ്തീന്‍ തന്നെ യുദ്ധത്തിന്റെ തുടക്ക സമയത്ത് ഹമാസ് തങ്ങളുടെ ഭാഗമല്ലെന്നും, ഒരുതരതത്തിലും അവര്‍ പാലസ്തീന്റെ സൈന്യമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലീഗ് നടത്തിയ റാലിയില്‍ ഹമാസിനെ പാലസ്തീന്റെ ഭാഗമായാണ് ചിത്രീകരിച്ചത്. അതേസമയം ശശി തരൂര്‍ ഹമാസിനെ ഭീകരര്‍ എന്നും വീശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: