Categories: India

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍; ആക്രമിച്ചത് അതിര്‍ത്തി പോസ്റ്റുകളെ; ശക്തമായി തിരിച്ചടിച്ച് ഭാരതം; ബിഎസ്എഫ് സൈനികന് പരിക്ക്

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തോട് ബിഎസ്എഫ് സൈനികര്‍ ഉടനടി പ്രതികരിച്ചു.

Published by

അര്‍നിയ: ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലെ ഭാരതത്തിന്റെ ഔട്ട് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് പ്രകോപനമില്ലാതെ വെടിവയ്‌പ്പ് നടത്തിയതായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തോട് ബിഎസ്എഫ് സൈനികര്‍ ഉടനടി പ്രതികരിച്ചു. പാക് റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്‌പ്പിന് തങ്ങളുടെ സൈനികരില്‍ നിന്ന് ഉചിതമായ തിരിച്ചടി നല്‍കിയതായി ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.

വെടിവയ്‌പ്പ് ഇന്നു രാവിലെ മൂന്നുമണിവരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് ഇവരുടെ ലക്ഷ്യമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് പ്രകോപനമില്ലാതെ നടത്തിയ വെടിവയ്‌പ്പില്‍ ഒരു അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റതായി അതിര്‍ത്തി രക്ഷാ സേന പ്രസ്താവനയില്‍ പറഞ്ഞു.

പാക്ക് റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. ഉചിതമായ പ്രതികരണത്തോടെയാണ് ബിഎസ്എഫ് അതിനെ നേരിട്ടു. ഇടവിട്ടുള്ള വെടിവയ്‌പ്പ് പുലര്‍ച്ചെ 3 മണി വരെ തുടര്‍ന്നുവെന്ന് ബിഎസ്എഫ് പറഞ്ഞു. പാക് വെടിവയ്പില്‍ ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു, വൈദ്യസഹായം നല്‍കിയിട്ടുണ്ടെന്നും ബിഎസ്എഫ് കൂട്ടിച്ചേര്‍ത്തു.

വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ ജമ്മു കശ്മീരിലെ ആര്‍എസ് പുര സെക്ടറിലെ അര്‍ണിയയിലും മറ്റ് പ്രദേശങ്ങളിലും പരിഭ്രാന്തി പടര്‍ന്നു.

പാകിസ്ഥാന്‍ ഒറ്റരാത്രികൊണ്ട് ധാരാളം വെടിവയ്‌പ്പ് നടത്തി, ആര്‍ക്കും പരിക്കില്ല, പക്ഷേ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം ആറ് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള വെടിവയ്‌പ്പ് നടക്കുന്നത്. അതിര്‍ത്തി ഗ്രാമമായ ബുള്ളെ ചാക്കില്‍ നിന്നും നാട്ടുകാര്‍ മാരകമായ ഷെല്ലുകളും കണ്ടെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക