ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുപ്വാരയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ മച്ചില്‍ നിയന്ത്രണരേഖയ്‌ക്കു സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായി തെരച്ചിലാരംഭിച്ചത്.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഭീകരരെ വധിക്കുകയായിരുന്നു. ഭീകരരെ തിരിച്ചറിയാന്‍ നടപടികള്‍ പുരോഗമിക്കുന്നു, സൈന്യം എക്സില്‍ കുറിച്ചു. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. മച്ചിലെ അതിര്‍ത്തിക്കപ്പുറമുള്ള പ്രദേശം കുറച്ചുനാളായി പ്രശ്ന ബാധിത മേഖലയാണ്, കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
കുപ്വാര ഡിവിഷന് എതിര്‍വശത്തുള്ള പാക് അധിനിവേശ കശ്മീരില്‍ പതിനാറ് ലോഞ്ചിങ്പാഡുകളുണ്ട്. ഇവിടങ്ങളില്‍ ഭീകരരെ ഭാരതത്തിലേക്കു കടത്തിവിടുന്നത് സജീവമാണ്. ഇതിനൊപ്പം ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതിനു ശ്രമമുണ്ട്. ജനങ്ങള്‍ സമാധാനത്തിലും വികസനത്തിലും വിശ്വസിക്കുന്നു. അധികൃതരുമായി സഹകരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: