ടെഹ്റാന്‍ : ഹമാസിനെതിരെ ഗാസയില്‍ കരയുദ്ധം തുടങ്ങാന്‍ പോകുന്ന ഇസ്രയേല്‍ സേനയെ ഏത് വിധേനെയും തടയാനുള്ള ശക്തമായ നീക്കവുമായി അറബ് രാഷ്‌ട്രങ്ങള്‍. ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് വ്യാഴാഴ്ച ഇറാനും ഖത്തറും നടത്തിയത്.
യുഎസിനെതിരെ ആഞ്ഞടിച്ച് ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി
ഗാസയിലെ ഇസ്രയേല്‍ ബോംബാക്രമണത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി. യുഎസാണ് ഈ തിരക്കഥയ്‌ക്ക് പിന്നിലെന്നും ഖമേനി ആരോപിച്ചു.
അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഏത് വിധേനെയും ഇസ്രയേലിന്റെ കരയുദ്ധം തടയുകയാണ് ലക്ഷ്യം. അമേരിക്ക ഈ കുറ്റവാളികളുടെ കൂട്ടാളിയാണെന്നും ഖമേനി തുറന്നടിച്ചു.
ഇതാദ്യമായാണ് ഇറാന്‍ ഈ യുദ്ധത്തില്‍ ഹമാസിന് അനുകൂലമായ പരസ്യനിലപാട് പ്രഖ്യാപിക്കുന്നത്. ഇക്കാര്യത്തില്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ഖമേനി പ്രതികരിക്കുന്നതും ഇതാദ്യമാണ്.
യുഎസിന്റെ കൈകളില്‍ കുഞ്ഞുങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും രോഗികളുടെയും സ്ത്രീകളുടെയും മറ്റും രക്തമാണെന്നും ഖമേനി പറഞ്ഞു. ഇസ്രയേല്‍ കുട്ടികളോടും സ്ത്രീകളോടും പ്രതികാരം നടത്തുകയാണ്. കാരണം അവര്‍ക്ക് പലസ്തീന്റെ പടയാളികളെ നേരിടാനാവില്ല. – ആയത്തൊള്ള ഖമേനി പറഞ്ഞു.
യുഎസിനെ കുറ്റപ്പെടുത്തി ഖത്തര്‍ എമിര്‍
ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ക്ക് ഇരട്ടത്താപ്പെന്നും ഖത്തര്‍ എമിര്‍ ഷേഖ് തമിം ബിന്‍ ഹമദ് അല്‍ താനി വിമര്‍ശിച്ചു. ഇസ്രയേലിന് യുഎസ് ഫ്രീ ലൈസന്‍സ് നല്‍കുകയാണ്. ഇക്കാര്യത്തില്‍ എല്ലാം നിര്‍ത്താറായെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേ സമയം ഖത്തറിന് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഇസ്രയേല്‍ ബോംബാക്രമണത്തെ വിമര്‍ശിച്ച് ഇറാന്‍ ആത്മീയ നേതാവ് അലി ഖമേനി ഇതിന്റെ തിരക്കഥ യുഎസിന്‍റേതാണെന്നും ഖമേനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: