എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് മരണ ശിക്ഷ വിധിച്ച ഖത്തര്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഖത്തര്‍ അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേസില്‍ പ്രതികളായ മുന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനപതി കാര്യാലയങ്ങള്‍ വഴിയും നിയമതലത്തിലും വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇക്കാര്യത്തില്‍ ഇന്ത്യ ഖത്തര്‍ കോടതിയുടെ വിശദമായ വിധിന്യായം കാത്തിരിക്കുകയാണ്. ഖത്തറിലെ അല്‍ ദഹ്റ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഈ എട് മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തി വരുന്നു”.-ജയശങ്കര്‍ പറഞ്ഞു
“വിദഗ്ധ നിയമജ്ഞരുടെ സംഘവുമായും ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ നിയമയുദ്ധത്തിനുള്ള സാധ്യതകളാണ് ആരായുന്നത്. ഈ കേസിന് അതീവ പ്രാധാന്യം നല്‍കുന്നുണ്ട്. അത് വളരെയടുത്ത രീതിയില്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. നയതന്ത്രതലത്തിലും നിയമതലത്തിലും അവര്‍ക്ക് വേണ്ട സഹായം നല്‍കും. ഈ കോടതിവിധിയെക്കുറിച്ച് ഖത്തര്‍ അധികൃതരുമായും സംസാരിക്കും. ഇത് വളരെ രഹസ്യസ്വഭാവം പുലര്‍ത്തേണ്ട കേസായതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാവില്ല.”- ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: