തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ മറ്റൊരു വ്യക്തിയുടെ ആധാരം വെച്ച് വ്യാജ മേല്‍ വിലാസം കാട്ടി ഒരു കോടി തട്ടിയെന്ന പരാതിയില്‍ ചര്‍ച്ച നടന്നത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെന്ന് ആരോപണം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ആരോപണത്തിന് വിധേയനായ വ്യക്തിയെ സിപിഎം ഓഫീസില്‍ വിളിച്ചുവരുത്തിയതെന്ന് പറയപ്പെടുന്നു. നാല് പേരുടെ വ്യാജമേല്‍വിലാസം കാട്ടി ഒരാള്‍ 25 ലക്ഷം വീതമെടുത്താണ് ബിസിനസുകാരനില്‍ നിന്നും ഒരു കോടി തട്ടിയെടുത്തത്.
ഒരാഴ്ചയ്ക്കകം പണം തിരികെ നല്‍കണമെന്നും അതല്ലെങ്കില്‍ ഒരു കോടി രൂപ മൂല്യം വരുന്ന ഈട് പരാതിക്കാരന് നല്‍കണമെന്നും സിപിഎം ഓഫീസ് പണം തട്ടിയ ആളോട് അന്നത്തെ ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് പണം കിട്ടിയിട്ടില്ലെന്ന് പരാതിക്കാരനായ തൃശൂരിലെ വ്യാപാരി സുധാകരന് രായിരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതോടെ കരുവന്നൂരിന്റെയും തൃശൂര്‍ ജില്ലാ സഹകരണബാങ്കിന്റെയും സാമ്പത്തിക തട്ടിപ്പിന്റെ ഭാരം ചുമക്കുന്ന പാര്‍ട്ടിക്ക് പുതിയ ആരോപണം കൂടുതല്‍ ക്ഷീണമാകും. കുട്ടനെല്ലൂര്‍ ബാങ്കില്‍ താന്‍ തട്ടിപ്പിനിരയായ കാര്യം പറയാനാണ് സുധാകരന് രായിരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. അതിനിടയിലാണ് സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്ന കാര്യവും സൂചിപ്പിച്ചത്.
പ്രമുഖ വ്യവസായി ആയ സുധാകരന് രായിരത്ത് 2016ലാണ് കുട്ടനെല്ലൂര്‍ ബാങ്കില്‍ തട്ടിപ്പിന് ഇരയായത്. തന്റെ റിസോര്‍ട്ട് മറ്റൊരാള്‍ക്ക് വില്ക്കുമ്പോഴാണ് തട്ടിപ്പ് നടന്നത്. കുട്ടനെല്ലൂര്‍ ബാങ്കിലേക്ക് വായ് പ മാറ്റിയപ്പോഴാണഅ 60 ലക്ഷം എന്നതിന് പകരം 1.6 കോടി എന്നായി മാറിയത്. തന്റെ റിസോര്‍ട്ട് വാങ്ങാന്‍ ശ്രമിച്ച ആള്‍ക്ക് വേണ്ടിയാണ് ബാങ്ക് തട്ടിപ്പ് നടത്തിയതെന്നും സുധാകരന് പറയുന്നു. നാല് പേരുടെ വ്യാജമേല്വിലാസമുണ്ടാക്കി 25 ലക്ഷം രൂപ വീതം തട്ടുകയായിരുന്നു. സഹകരണമന്ത്രിക്കും പൊലീസിനും പരാതി നല്കി നടപടി ഉണ്ടായില്ലെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: