ന്യൂദല്‍ഹി: ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്സ്വെല് ആണ് ഓസ്ട്രേലിയയെ വലിയ സ്കോറിലെത്തിച്ചത്.
ഓപ്പണര്‍ വാര്‍ണര്‍ സെഞ്ച്വറി നേടി. വാര്‍ണര്‍ 93 പന്തില്‍ നിന്ന് 104 റണ്‍സെടുത്തു. മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പെടെയാണ് വാര്‍ണറിന്റെ ഇന്നിംഗ്സ്. 71 റണ്‍സ് നേടിയ സ്മിത്ത്, 62 റണ്‍സ് നേടിയ ലബുഷാനെ എന്നിവരും തിളങ്ങി.
മാക്സ്വെല് 40 പന്തില്‍ സെഞ്ച്വറി നേടി. ഇതോടെ ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറി മാക്സ്വെലിന്റെ പേരിലായി. 44 പന്തില്‍ നിന്ന് മാക്സ്വെല് 106 റണ്‍സ് നേടി. എട്ട് സിക്സും 9 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് മാക്സ്വെലിന്റെ ഇന്നിംഗ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: