യു. എൻ: ഗാസയിലേക്ക് എല്ലാവിധ മാനുഷിക സഹായമെത്തിക്കുന്നത് തടുരുമെന്ന് വ്യക്തമാക്കി ഭാരതം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് ഇരു രാജ്യങ്ങളും തയാറാവണമെന്നും ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിൽ ഭാരതത്തിന്റെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ. രവീന്ദ്രയാണ് ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഗാസയിലേക്കുള്ള മാനുഷ്ക സഹായങ്ങൾ തുടരും. ഇതുവരെ 38 ടൺ ഭക്ഷ്യവസ്തുക്കും മരുന്നുകളും ഉൾപ്പെടെയുള്ളവയും ഭാരതം എത്തിച്ചിട്ടുണ്ട്. 6.5 ടൺ വൈദ്യസഹായവും, 32 ടൺ ദുരിതാശ്വാസ സഹായവുമാണ് എത്തിക്കാനായത്. അത് ഇനിയും തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സംരംഭകത്വം, വിവരസാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഞങ്ങളുടെ ഉഭയകക്ഷി വികസന പങ്കാളിത്തത്തിലൂടെ ഞങ്ങള്‍ പലസ്തീന് ജനതയെ പിന്തുണയ്ക്കുന്നത് തുടരുന്നു. പലസ്തീന് ജനത വെല്ലുവിളി നേരിടുന്ന ഈ സമയങ്ങളില്‍ ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരും’, ആര്.രവീന്ദ്ര പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്കും ഇരു രാജ്യങ്ങളും തായറാവണം. ആക്രമണങ്ങളിൽ സാധാരണക്കാർക്കാണ് പരുക്കേൽക്കുന്നത്. അത് വളരെയധികം ഗൗരവമായി കണക്കാക്കേണ്ടതാണ്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിക്കുന്നതായിരുന്നു. ഞങ്ങള്‍ അതില്‍ അസന്ദിഗ്ധമായി അപലപിക്കുന്നു. നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച ആദ്യത്തെ ആഗോള നേതാക്കളില്‍ ഒരാളാണ് ഞങ്ങളുടെ പ്രധാനമന്ത്രി. ഇസ്രായേല്‍ ഭീകരാക്രമണങ്ങളെ അഭിമുഖീകരിച്ച പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു’, രവീന്ദ്ര പറഞ്ഞു.
അതിനിടെ, ഹമാസിനെ നശിപ്പിക്കാതെ പോരാട്ടം നിർത്തില്ലെന്ന് ഇസ്രയേൽ സൈന്യത്തിന്റെ മേധാവി ഹെർസി അലേവി പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് പൂർണസജ്ജമെണെന്ന് കരസേനാ വക്താവ് നിലപാട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: