Categories: India

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിലെ വീണവായന; വിജയദശമി ദിനം ഭക്തിസാന്ദ്രമാക്കി 108 സ്ത്രീകൾ

Published by

മധുര: വിജയദശമി ദിനത്തിൽ മധുര മീനാക്ഷി അമ്മൻ ക്ഷേത്രം ഭക്തിസാന്ദ്രമാക്കി വീണ വായന നടത്തി സ്ത്രീകൾ. ക്ഷേത്രത്തിൽ 108 സ്ത്രീകളുടെ വീണ വായനയും സംഗീത കച്ചേരിയും നടന്നു. ഒമ്പത് ദിവസത്തോളം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങളുടെ സമാപന വേളയിലായിരുന്നു സംഗീത പരിപാടി.

കച്ചേരി ഹാളിൽ ഒരേ സ്വരത്തിൽ ആലപിച്ച സംഗീത കച്ചേരി ആസ്വദിക്കുന്നതിന് നിരവധി ആളുകളാണ് എത്തിയത്. വിവിധ പ്രായത്തിലുള്ള 108 വനിതാ വീണാ കലാകാരികളാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്. 20 വർഷത്തോളമായി അരങ്ങേറുന്ന പരിപാടിയിൽ ദൈവത്തിന് സമമായി സംഗീതത്തെയും ആരാധിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by