ടെഹ് റാന്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധ വിഷയത്തില്‍ മുസ്ലീം രാജ്യങ്ങള്‍ക്കിടയിലെ ഐക്യമില്ലായ്മയില്‍ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി ഖേദം പ്രകടിപ്പിച്ചു. മുസ്ലീം ലോകത്തെ കൂടുതല്‍ ഏകോപനത്തിന് പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം തടയാനാകുമെന്ന് ഇബ്രാഹിം റൈസി പറഞ്ഞു.
ടെഹ്റാനിലെ പുതിയ സൗദി അംബാസഡര്‍ അബ്ദുല്ലയുടെ യോഗ്യതാപത്രം ഏറ്റുവാങ്ങവെയാണ് പ്രസിഡന്റ് ഇബ്രാഹിം റൈസി ഇങ്ങനെ പറഞ്ഞത്.പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാന്‍ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും റൈസി ആവശ്യപ്പെട്ടു.
ഭിന്നതകളെ തുടര്‍ന്ന് ഇറാനും സൗദി അറേബ്യയും ഏഴു വര്‍ഷം മുമ്പ് നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ഈ മാര്‍ച്ചില്‍ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ചൈനയുടെ മധ്യസ്ഥതയില്‍ കരാറില്‍ ഒപ്പുവച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ തുടക്കം മുതല്‍ മധ്യേഷ്യയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച അമേരിക്കയുടെ പങ്കിനെ ഇറാന് പതിവായി വിമര്‍ശിച്ചിരുന്നു. ഇസ്രയേലിന്റെ ‘കുറ്റകൃത്യങ്ങള്‍ തടയാന്‍’ മുസ്ലീം രാജ്യങ്ങളും അറബ് രാജ്യങ്ങളും ഒരുമിച്ച് ചേരണമെന്ന് ഇറാന് പ്രസിഡന്റ് ഒക്ടോബര്‍ 12 ന് ആഹ്വാനം ചെയ്തിരുന്നു.
ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഭീകരസംഘം നടത്തിയ ആക്രമണമാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് തുടക്കമിട്ടത്. അതില്‍ 1,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. അതില്‍ കൂടുതലും സാധാരണക്കാരാണ്. ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ പ്രതികാര ബോംബാക്രമണത്തില്‍ 5,000-ത്തിലധികം പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: