പോത്തന്‍കോട്: കരുണാകരഗുരുവിന്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകര്‍ന്നതായി കേന്ദ്രമന്ത്രി വി. മുരളീധരന്. ശാന്തിഗിരി ആശ്രമത്തില്‍ 39-ാമത് സന്ന്യാസദീക്ഷ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമെ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നു. പ്രകൃതിയെയും നദിയെയും തുടങ്ങി ബഹുമാനിക്കേണ്ട എല്ലാറ്റിനെയും നമ്മള് അമ്മയായിട്ടാണ് കാണുന്നത്. അങ്ങനെയുളള പാരമ്പര്യമുളള നാട്ടില്‍ വിജയദശമി ദിവസത്തില്‍ ബ്രഹ്മചാരിണികളായ 22 സഹോദരിമാര്‍ സന്ന്യാസദീക്ഷ സ്വീകരിക്കുന്ന ചടങ്ങ് കാലിക പ്രസക്തിയുളളതും ഈ ദിവസത്തിന് അനുയോജ്യവുമാണ്. സ്ത്രീ രണ്ടാംകിട പൗരയാണെന്ന അബദ്ധധാരണകളെ മാറ്റി സമൂഹത്തില്‍ സ്ത്രീയുടെ പ്രാധാന്യം ഒരിക്കല്‍ കൂടി വിളിച്ചോതുന്ന ചടങ്ങാണ് ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷയെന്ന് മന്ത്രി പറഞ്ഞു. കടകംപളളി സുരേന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ആന്റണി രാജു സന്ന്യാസദീക്ഷ പ്രഖ്യാപനം നിര്‍വഹിച്ചു.
ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍, എ.എ. റഹീം എംപി, ഡി.കെ. മുരളി എംഎല്‍എ, എം. വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളായി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബിലീവേഴ്സ് ചര്‍ച്ച് ഓക്സിലറി ബിഷപ്പ് മാത്യൂസ് മോര് സില്വാനസ് എപ്പിസ്കോപ്പ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, തിരുവനന്തപുരം ചിന്മയ മിഷന് സ്വാമി അഭയാനന്ദ, നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചെയര്മാന് എം.എസ്. ഫൈസല്ഖാന്, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ. മധുപാല്‍, എ.എ. റഷീദ്, പഞ്ചാപകേശന്‍ എന്‍, മുന്‍ എംപി പീതാംബരക്കുറുപ്പ്, ഇ.എസ്. ബിജിമോള്‍, കെ.എസ്. ശബരീനാഥന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം കരമന ജയന്, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ ട്രഷറര്‍ എം. ബാലമുരളി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ പ്രഭാകരന്, എസ്എന്‍ഡിപി ഭാരവാഹി ചൂഴാല്‍ നിര്‍മ്മലന്‍, ബിജെപി പോത്തന്‍കോട് മണ്ഡലം പ്രസിഡന്റ് കെ. വിജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: