ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മെഡെക്സ് 23 ന്റ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
നവംബര്‍ 6 മുതല്‍ 26 വരെയാണ് മെഡെക്സ്പ്രദര്ശനം നടക്കുന്നത്. ഗൈനക്കോളജി വിഭാഗം മുതല്‍ ജനറല്‍ സര്‍ജറി വരെയുള്ള 28 വിഭാഗങ്ങളുടെ സ്റ്റാളുകള്‍ ഇവിടെ പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനസമയം. രാവിലെ 7 മുതല്‍ ടിക്കറ്റ് കൗണ്ടര്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രദര്‍ശനം കാണുന്നതിന് പൊതുജനങ്ങള്‍ക്ക് 130 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ടാകും.
ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനയും നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: