ന്യൂദൽഹി: ഏവർക്കും വിജയദശമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും ക്രിയാത്മക ഊർജ്ജവും ഈ ശുഭ വേള കൊണ്ടുവരട്ടെയെന്നും മോദി ആശംസിച്ചു. തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയ ഈ ദിനം ഏവർക്കും നല്ല ജീവിതം നയിക്കാനുള്ള സന്ദേശമാണ് നൽകുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
രാജ്യമെമ്പാടുമുള്ള തന്റെ കുടുംബാംഗങ്ങൾക്ക് വിജയദശമി ആശംസകൾ. നന്മയ്‌ക്ക് മേൽ തിൻമ വിജയം നേടിയ ഈ ഉത്സവദിനം എല്ലാ ദുഷ്ചിന്തകളും വെടിഞ്ഞ് നല്ല ജീവിതം നയിക്കാനുള്ള സന്ദേശമാകട്ടെ. ഏവർക്കും ഒരിക്കൽ കൂടി വിജയദശമി ആശംസകൾ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിജയദശമി ആശംസകൾ നേർന്നിട്ടുണ്ട്. അനീതിയുടെ ഇരുട്ട് എത്ര നിബിഡമായാലും സത്യത്തിൽ അധിഷ്ഠിതമായ നീതിയുടെ വെളിച്ചത്തിന്റെ വിജയം ശാശ്വതമാണ്. തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ ‘വിജയദശമി’ എപ്പോഴും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും പാത പിന്തുടരാൻ നമ്മെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഉത്സവമാണ്. ഭഗവാൻ ശ്രീരാമൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ജയ് ശ്രീറാം- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: