Categories: Kerala

ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപക നിയമനം, പ്രായപരിധി ഉയര്‍ത്തി

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനത്തിന് തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പ്രായപരിധി വര്‍ദ്ധിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു

Published by

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപക നിയമനത്തിനുളള പ്രായപരിധി ഉയര്‍ത്തി വിദ്യാഭ്യാസ വകുപ്പ് .

പ്രായപരിധി 56 വയസാക്കിയാണ് ഉയര്‍ത്തിയത്. നേരത്തേ ഇത് 40 വയസായിരുന്നു. നേരത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജനറല്‍ വിഭാഗത്തില്‍ അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.

നിലവില്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്‍ പഠിപ്പിക്കുവാന്‍ അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ പഠനത്തിന് തടസമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പ്രായപരിധി വര്‍ദ്ധിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകള്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തള്ളുന്നതായി വ്യാപകമായ പരാതി ഉണ്ട്. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 45 വയസ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by