വിശദവിവരങ്ങള്‍ ഒക്‌ടോബര്‍ 16 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in ലും
കാറ്റഗറി നമ്പര്‍ 334/2023 മുതല്‍ 408/2023 വരെ തസ്തികകള്‍ക്ക് അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. വിവിധ സ്‌പെഷ്യാലിറ്റികളിലായിട്ടാണ് ഒഴിവുകള്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്‌ടോബര്‍ 16 ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി നവംബര്‍15 വരെ അപേക്ഷിക്കാവുന്നതാണ്.
ജനറല്‍ റിക്രൂട്ട്‌മെന്റ്: സ്‌പെഷ്യാലിറ്റികള്‍: പാതോളജി, ജെനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി), ന്യൂറോളജി, ന്യൂറോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി, മെഡിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോ തെറാപ്പി, റേഡിയോ ഡയഗ്‌നോസ്റ്റിക്, പീഡിയാട്രിക്, ഫാര്‍മക്കോളജി, കമ്യൂണിറ്റി മെഡിസിന്‍, പെരിയോഡോണ്ടിക്‌സ്. ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങള്‍ മുതലായവ വിജ്ഞാപനത്തിലുണ്ട്.
എന്‍സിഎ റിക്രൂട്ട്‌മെന്റ്: അനസ്‌തേഷ്യോളജി (എസ്‌സിസിസി 1), ഫിസിക്കല്‍ മെിഡസിന്‍ ആന്റ് റീഹാബലിറ്റേഷന്‍ (എസ്‌സിസിസി 1), ജനറല്‍ മെഡിസിന്‍ (ഇടിബി 2, ഒബിസി 2, മുസ്ലിം 1, എസ്‌സിസിസി 1), ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്) (എസ്‌സിസിസി 1), സൈക്യാട്രി (വിശ്വകര്‍മ 1), ജനറല്‍ സര്‍ജറി (എസ്‌സിസിസി 1), റേഡിയോതെറാപ്പി (മുസ്ലിം 1), റേഡിയോ ഡയഗ്‌നോസിസ് (എസ്‌ഐയുസി നാടാര്‍ 1), നിയോനാറ്റോളജി (ഇടിബി 1, എസ്‌സി 1), പീഡിയാട്രിക് കാര്‍ഡിയോളജി (ഇടിബി 1), ബയോകെമിസ്ട്രി (എസ്ടി 1), മൈക്രോബയോളജി (എസ്‌സിസിസി 1, എസ്ടി 2), ഫോറന്‍സിക് മെഡിസിന്‍ (ഹിന്ദു നാടാര്‍ 1, വിശ്വകര്‍മ 1), സര്‍ജിക്കല്‍ ഓങ്കോളജി (ഇടിബി 1, എസ്‌സി 1), കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തെറാസിക് സര്‍ജറി (എസ്‌സിസിസി 1, എസ്ടി 1), കാര്‍ഡിയോളജി (ഒബിസി 1), നെഫ്രോളജി (ഇടിബി 1), പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (മുസ്ലിം 1, എസ്‌സി 1, ഇടിബി 1), ന്യൂറോളജി (മുസ്ലിം 1, ധീവര 1), പീഡിയാട്രിക് സര്‍ജറി (എസ്‌സിസിസി 1), കാര്‍ഡിയോളജി (ലാറ്റിന്‍ കാത്തലിക് 1, ആംഗ്ലോ ഇന്ത്യന്‍ 1, മുസ്ലിം 1) ഫാര്‍മക്കോളജി (വിശ്വകര്‍മ 1), ബയോകെമിസ്ട്രി (എസ്‌സി 2, എസ്‌സിസിസി 1), അനാട്ടമി (ഇടിബി 2), സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍ 1, ഒബിസി 1), ജെനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (ഇടിബി 2, ഹിന്ദു നാടാര്‍ 1), ബയോകെമിസ്ട്രി (എസ്‌സി 1), മെഡിക്കല്‍ ഓങ്കോളജി (ഇടിബി 1, എസ്‌സി1, മുസ്ലിം 1, എല്‍സി/ആംഗ്ലോ ഇന്ത്യന്‍ 1), കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തെറാസിക് സര്‍ജറി (എസ്‌ഐയുസി നാടാര്‍ 1), കാര്‍ഡിയോളജി (വിശ്വകര്‍മ 1), പീഡിയാട്രിക് സര്‍ജറി (ഹിന്ദു നാടാര്‍ 1), ഫിസിയോളജി (എസ്‌സി 5), ന്യൂറോ സര്‍ജറി (ഒബിസി 1), മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (മുസ്ലിം 2, ഒബിസി 1, എസ്‌ഐയുസി നാടാര്‍ 1), ഫിസിയോളജി (എസ്ടി 1), ന്യൂറോളജി (എസ്‌സിസിസി 1), മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (എസ്‌സി 1).
യുജിസി മാനദണ്ഡപ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. കാറ്റഗറി നമ്പര്‍ 334/2023 മുതല്‍ 408/2023 വരെയുള്ള തസ്തികകളാണ് വിജ്ഞാപനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: