മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ ഒന്നാമതെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബ്രൈട്ടനെ 2-1ന് തോല്‍പ്പിച്ചു.
കളിയുടെ തുടക്കത്തിലേ നേടിയ രണ്ട് ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്. ഏഴാം മിനിറ്റില്‍ അര്‍ജന്റീന താരം ഹൂലിയന്‍ അല്‍വാരസും 19-ാം മിനിറ്റില്‍ നോര്‍വേയില്‍ നിന്നുള്ള സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡും സിറ്റിക്കായി ഗോളുകള്‍ നേടി. 73-ാം മിനിറ്റില്‍ ആന്‍സു ഫാറ്റിയാണ് ബ്രൈട്ടന് ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
ജയത്തെ തുടര്‍ന്ന് ആഴ്‌സനലിനെ മറികടന്നാണ് സിറ്റി ഒന്നാമതെത്തിയത്. ഇരു ടീമുകളും 21 പോയിന്റുകള്‍ വീതം നേടിനില്‍ക്കെ ഗോള്‍ വ്യത്സാസത്തില്‍ സിറ്റി മുന്നിലെത്തുകയായിരുന്നു.
ചെല്‍സിയുടെ തട്ടകത്തില്‍ ഇറങ്ങിയ ആഴ്‌സനല്‍ സമനിലയില്‍ കുരുങ്ങിയതാണ് വിനയായത്. സീസണില്‍ അടിമുടി മാറ്റത്തോടെ ഇറങ്ങിയ ചെല്‍സിക്ക് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ സീസണിലും ഈ സീസണിലും കരുത്തോടെ മുന്നേറുന്ന ആഴ്‌സനലിനെ ഇന്നലെ സ്വന്തം തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജില്‍ 2-2 സമനിലയില്‍ കുരുക്കാനായത് ചെല്‍സിക്ക് ആശ്വാസമായി. കോള്‍പാല്‍മറും മിഖായിലോ മുഡ്രൈയ്‌ക്കും ചെല്‍സിക്കായി വലചലിപിച്ചപ്പോള്‍ ആഴ്‌സനലിന് വേണ്ടി ഡെക്ലാന്‍ റൈസും ലിയാണ്ടരോ ട്രൊസ്സാര്‍ദും തിരിച്ചടിച്ചു.
മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷഫീല്‍ഡ് യുണൈറ്റഡിനെ 2-1ന് തോല്‍പ്പിച്ചു. വുള്‍വ്‌സ് ബോണ്‍മൗത്തിനെയും അതേ മാര്‍ജിനില്‍ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: