Categories: India

ജസ്റ്റിന്‍ ട്രൂഡോ ഭാരതത്തില്‍ പരിഹാസ കഥാപാത്രം; ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു: കനേഡിയന്‍ പ്രതിപക്ഷ നേതാവ്

Published by

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഭാരതത്തില്‍ പരിഹാസ കഥാപാത്രമാണെന്ന് കനേഡിയന്‍ പ്രതിപക്ഷ നേതാവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഓഫ് കാനഡയുടെ നേതാവുമായ പിയറി പൊയ്ലിവര്‍. നേപ്പാള്‍ മാധ്യമമായ നമസ്തേ റേഡിയോ ടൊറന്റോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൊയ്ലിവര്‍ ഇക്കാര്യം പറഞ്ഞത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ ജസ്റ്റിന്‍ ട്രൂഡോയെ പരിഹാസ കഥാപാത്രമായാണ് കണക്കാക്കുന്നത്. ട്രൂഡോ പ്രൊഫഷണനുമല്ല, അയോഗ്യനുമാണ്. നിലവില്‍ ഭാരതമുള്‍പ്പെടെ ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന ശക്തികളുമായും കാനഡ ഇപ്പോള്‍ വലിയ തര്‍ക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 41 കനേഡിയന്‍ നയതന്ത്രജ്ഞര്‍ ഭാരതം വിട്ടു. നയതന്ത്രജ്ഞരെ നീക്കം ചെയ്യാന്‍ കാനഡയ്‌ക്ക് ഭാരതം സമയപരിധി നല്‍കി. അവര്‍ രാജ്യം വിട്ടില്ലെങ്കില്‍ അവരുടെ നയതന്ത്ര സ്റ്റാറ്റസ് ഇല്ലാതാക്കുമെന്ന് ഭാരതം വ്യക്തമാക്കി. ട്രൂഡോയുടെ പ്രൊഫഷണലില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനഡയ്‌ക്ക് ഭാരത സര്‍ക്കാരുമായി ഒരു പ്രൊഫഷണല്‍ ബന്ധം ആവശ്യമാണെന്നും താന്‍ പ്രധാനമന്ത്രിയായാല്‍ അത് പുനസ്ഥാപി
ക്കുമെന്നും പൊയ്‌ലിവര്‍ പറഞ്ഞു. ഭാരതവുമായി അഭിപ്രായവ്യത്യാസങ്ങളും പരസ്പര ഉത്തരവാദിത്തവും പുലര്‍ത്തുന്നത് നല്ലതാണ്, പക്ഷേ ഇരുരാജ്യങ്ങളും തമ്മില്‍ ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളെയും ഹിന്ദു ക്ഷേത്രങ്ങളെയും ആക്രമിക്കുന്നവര്‍ ക്രിമിനല്‍ കേസ് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങളുടെ സാധാരണ ജീവിതം ഇല്ലാതാക്കുകയാണ് ട്രൂഡോ ചെയ്തിരിക്കുന്നത്. ലോകത്തിലെ ശക്തമായ രാജ്യങ്ങളുമായി ട്രൂഡോ ശത്രുത ഉണ്ടാക്കിയിരിക്കുകയാണ്. അനാവശ്യമായി ഹിന്ദുഫോബിയ ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് താന്‍ എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക