ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിലായതോടെ ജെഡിഎസ് കേരള ഘടകം ത്രിശങ്കുവില്‍. ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കുകണോ, വെറൊരു പാര്‍ട്ടി ഉണ്ടാകണോ, ലയിക്കണോ എന്ന ആലോചനയിലാണ് ജെഡിഎസ് കേരള ഘടകം. എന്ത് ചെയ്താലും എംഎല് എമാരുടെ കാര്യം കുഴപ്പത്തിലാകും.
എന്‍ഡിഎയില്‍ ദേശീയ നേതൃത്വം ലയിച്ചതോടെ ദേശീയഘടകവുമായി ഒരു ബന്ധവുമില്ല എന്ന നിലപാടിലാണ് കേരളഘടകം. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക യോഗം ചേരാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. എന്തായാലും ജെഡിഎസ് സംസ്ഥാന നേതൃ യോഗം ഈ മാസം 26 ന് ചേരാനാണ് തീരുമാനം.
ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും ഇടതുമുന്നണിയില്‍ തുടരുന്നതില്‍ തെറ്റില്ലയെന്നുമാണ് കുമാരിസ്വാമിയുടെ നിലപാട്. പിണറായി വിജയന്റേ മഹാമനസ്കതയെക്കുറിച്ച് കഴിഞ്ഞ ദിവസം കുമാരസ്വാമി വ്യക്തമാക്കിയതാണ്.
പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കേരളത്തില്‍ എല്‍ഡിഎഫിന്റെ നിലനില്ക്കണമെന്ന അഭിപ്രായമാണ് മാത്യു ടി തോമസിന്റെയും കെ കൃഷ്ണന് കുട്ടിയുടെയും തീരുമാനം. എന്നാല്‍ പാര്‍ട്ടി വിടണം എന്നാണ് സികെ നാണു വിഭാഗത്തിന്റെ ആവശ്യം. പാര്‍ട്ടി വിട്ടാല്‍ എംഎല്‍എമാര്‍ക്ക് വരാവുന്ന അയോഗ്യത ഭീഷണി മറി കടക്കല്‍ ആണ് പ്രധാന പ്രതിസന്ധി.
പുതിയ പാര്‍ട്ടിയുണ്ടാക്കിയാലോ മറ്റു പാര്‍ട്ടികളില്‍ ലയിച്ചാലോ എംഎല്‍എമാര്‍ക്ക് അയോഗ്യത നടപടി നേരിടേണ്ട സാഹചര്യമുണ്ടാകും. പുതിയ പാര്‍ട്ടിയുണ്ടാക്കിയാലോ മറ്റു പാര്‍ട്ടികളില്‍ ലയിച്ചാലോ എംഎല്‍എമാര്‍ക്ക് അയോഗ്യത നടപടി നേരിടേണ്ട സാഹചര്യമുണ്ടാകും.
ഇടതുമുന്നണിയിലും പ്രതിപക്ഷത്തും ചര്‍ച്ച നിലവില്‍ ജെഡിഎസ് കേരളഘടകത്തിന്റെ നിലപാട് എന്തെന്നറിയാനാണ്. പിണറായിയുമായി ചര്‍ച്ച നടന്നെന്ന കഴിഞ്ഞ ദിവസത്തെ ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ ഏറെ ഒച്ചപ്പാടാണ് ഉണ്ടാക്കിയത്. തെറ്റിദ്ധാരണയോ പ്രായാധിക്യമോ മൂലമുള്ള പ്രശ്നമാകാം ഗൗഡയ്ക്കെന്ന് പിന്നീട് ഇതിനെപ്പറ്റി മാത്യു ടി. തോമസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: