കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദുര്‍ഗാപൂജ മഹോത്സവം ഉച്ചസ്ഥായിലെത്തുമ്പോള്‍ രാജ്ഭവന് വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികളിലൂടെ ‘ജന്രാജ്ഭവ’നെന്ന സങ്കല്പ്പത്തിന് ആഘോഷ പരിവേഷം പകര്‍ന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്നു.
ആശയങ്ങളുടെ തമ്പുരാന് എന്ന് പേരെടുത്ത ഗവര്‍ണര്‍ ഡോ സിവി ആനന്ദബോസ് രൂപകല്‍പ്പന ചെയ്ത ‘മിഷന് കലാക്രാന്തി’ എന്ന സാംസ്കാരിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ്ച്ച ദുര്ഗാപൂജാആഘോഷങ്ങള്ക്ക് രാജ്ഭവനില്‍ തിരികൊളുത്തിയത്
വിവിധ മേഖലകളില്‍ പ്രതിഭതെളിയിച്ച വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി ആദരിക്കുന്നതിന് രാജ്ഭവന് ഇതാദ്യമായി ഏര്‍പ്പെടുത്തിയ ‘ദുര്‍ഗാഭാരത് ‘ പുരസ്കാരങ്ങള്‍ ആ ചടങ്ങില്‍ സമ്മാനിച്ചു.
വര്‍ണാഭമായ ചടങ്ങില്‍ ആദ്യഘട്ടമായി സംഗീത ഇതിഹാസം പണ്ഡിറ്റ് അജോയ് ചക്രബര്‍ത്തി, ശാന്തിനികേതന്‍ വിശ്വഭാരതി, ചന്ദ്രയാന്‍ ടീം, ഗാര്ഡന് റീച്ച് ടീം എന്നിവരെ ഗവര്‍ണര്‍ പുരസ്കാരം നല്കി ആദരിച്ചു.
സംഗീതത്തിലെ മികച്ച സംഭാവനകള്‍ക്ക് അജോയ് ചക്രവര്‍ത്തിയെ ആദരിച്ചപ്പോള്‍, ചന്ദ്രയാന്‍ മിഷന്റെ സമീപകാല വിജയങ്ങളാണ് ഐഎസ്ആര്‍ഒ ടീമിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വ്വകലാശാലയെയും പടക്കപ്പല്‍ നിര്‍മ്മാണത്തിലെ മികവ് പരിഗണിച്ച് ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എഞ്ചിനീയര്‍മാര്‍ക്കും അംഗീകാരം ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമായ ദുര്‍ഗാ ഭാരത് പുരസ്കാരം.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ള ‘സഹോദരീസഹോദരന്മാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് മികച്ച സംഭാവനകള്‍ നല്കുന്ന വ്യക്തികളെ/ സ്ഥാപനങ്ങളെ ആദരിക്കുന്നതിന് ബാബാസാഹെബ് അംബേദ്കര്‍ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാളിന്റെയും ഇന്ത്യയുടെയും സമ്പന്നമായ സംസ്കാരം ലോകമെമ്പാടും പ്രദര്‍ശിപ്പിക്കുകയാണ് കലാക്രാന്തിയുടെ ലക്ഷ്യം. ചടങ്ങില്‍ വിശിഷ്ടാതിഥിയായി ലേഡി ഗവര്‍ണര്‍ ലക്ഷ്മി ആനന്ദ ബോസ് പങ്കെടുത്തത് ചടങ്ങിന് ചാരുത പകര്‍ന്നു. ഗൗഡിയ, സന്താലി, ഛൗ തുടങ്ങിയ പരമ്പരാഗത ബംഗാളി നൃത്തരൂപങ്ങള്‍ ഉള്‍പ്പെട്ട സാംസ്കാരിക വിരുന്നും ചടങ്ങിനെ സമ്പന്നമാക്കി. ആനന്ദബോസ് എഴുതിയ ബംഗാളി കവിത പ്രമുഖ സംഗീതജ്ഞന് ശന്തനു മൊയ്ത്ര സംഗീതംപകര്ന്ന് ആലപിച്ചു. ഇംഗ്ലീഷ് കവിത വയലിനിസ്റ്റ് പത്മഭൂഷണ്‍ എല്‍.സുബ്രഹ്മണ്യം ഈണം പകര്‍ന്ന് ഭാര്യ കവിത കൃഷ്ണമൂര്‍ത്തിയും വിദേശഗായകരും ചേര്‍ന്ന് ആലപിച്ചു.
അതിനിടെ ദിവസവും നിരവധി പൂജാ പന്തലുകള്‍ സന്ദര്‍ശിക്കുന്ന ഗവര്‍ണര്‍ ഈ പൂജാ സീസണിലെ മികച്ച പൂജാപന്തലിന് അഞ്ചുലക്ഷം രൂപയുടെ ‘ബംഗാളിയാന’ പുരസ്കാരം പ്രഖ്യാപിച്ചതോടെ പട്ടികയിലേക്ക് ഒരു സമ്മാനം കൂടി ചേര്‍ത്തു. വിജയദശമി ദിനത്തില്‍ ആ പുരസ്കാരം സമ്മാനിക്കും. ജനങ്ങളുടെ ജൂറിയാവും ഏറ്റവും മികച്ച പന്തല്‍ തിരഞ്ഞെടുക്കുക. സര്‍ക്കാരില്‍ നിന്നുള്ള പണമൊന്നും ഇതിനായി ഉപയോഗിക്കില്ലെന്ന് രാജ്ഭവന് വ്യക്തമാക്കിയിട്ടുണ്ട്.
പൂജാപന്തല്‍ സന്ദര്‍ശനങ്ങള്‍ക്കിടയിലും ഗവര്‍ണര്‍ ആനന്ദബോസ് തനത് ആശയങ്ങളും പ്രവ്യത്തിയും ബംഗാളി ഭാഷയിലെ ഹൃദ്യമായ പ്രസംഗവും കൊണ്ട് കൊണ്ട് ജനശ്രദ്ധയും മാധ്യമപ്രധാന്യവും നേടിക്കഴിഞ്ഞു.
ശനിയാഴ്ച അദ്ദേഹം തന്റെ സായാഹ്നം ബംഗാള്‍ വനിതാ യൂണിയന്റെ ബാലസദനത്തിലും വൃദ്ധസദനത്തിലും താമസിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും വേണ്ടി സ്നേഹപൂര്‍വ്വം സമര്‍പ്പിച്ചു. അവര്‍ക്ക് പഴങ്ങളും മധുരപലഹാരങ്ങളും സമ്മാനിച്ചു.
കശ്മീരിലെ തുലിപ് ഗാര്‍ഡനിലേക്ക് ഒരു അവധിക്കാല യാത്ര ആസ്വദിക്കാന്‍ ഗവര്‍ണര്‍, ആ ഹോമിലെ 50 കുട്ടികളെ ക്ഷണിച്ചു. അതുപോലെ, 50 മുതിര്‍ന്ന സ്ത്രീകളെയും ഡാര്‍ജിലിങ്ങിലെ രാജ്ഭവനിലേക്ക് അതിഥികളായി ക്ഷണിച്ചു. ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി രാജ്ഭവന്റെ രണ്ട് ലക്ഷം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിച്ചു, കൂടാതെ, ഹോമിലെ രണ്ട് പെണ്‍കുട്ടികളുടെ വിവാഹ ചടങ്ങുകള്‍ രാജ്ഭവനില്‍ നടത്താനുള്ള സന്നദ്ധതയും രാജ്ഭവനിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സമ്മാനമായി നല്കുന്നതിന, മുതിര്‍ന്ന വനിതാ അന്തേവാസികള്‍ നിര്‍മ്മിച്ച എംബ്രോയ്ഡറി കരകൗശലവസ്തുക്കള്‍ വാങ്ങാനുള്ള താല്‍പ്പര്യവും ഗവര്‍ണര്‍ പ്രകടിപ്പിച്ചു. കുട്ടികളോടൊപ്പം ഒരു കപ്പ് കാപ്പി ആസ്വദിച്ചശേഷമാണ് ഗവര്‍ണര്‍ ആ സ്ഥാപനത്തോട് വിടപറഞ്ഞത്.
ഞായറാഴ്ച ‘രാംമോഹന്‍ സമ്മേളിനി’യിലെ പൂജ കഴിഞ്ഞ് മടങ്ങവേ വാഹനവ്യൂഹം രാജ്ഭവന്റെ ഗേറ്റിന് സമീപമെത്തിയപ്പോള്‍, ഗവര്‍ണര്‍ ആനന്ദബോസ് വാഹനം നദീതീരത്തെ ചേരികളിലേക്ക് തിരിച്ചുവിടാന്‍ നിര്‍ദേശം നല്കി. അതിദരിദ്രര്‍ താമസിക്കുന്ന ബാബുഘട്ടില്‍ കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് മധുരപലഹാരവും സമ്മാനങ്ങളും പൂജ ആഘോഷിക്കാന്‍ സാമ്പത്തിക സഹായവും നല്കി അദ്ദേഹം തനിക്ക് അവരോടുള്ള മമതയും ഐക്യദാര്‍ഢ്യവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: