നാഗ്പൂര്‍ (മഹാരാഷ്ട്ര): ഇസ്രായേലും ഹമാസും തമ്മില്‍ ഏറ്റുമുട്ടുന്ന വിഷയങ്ങളില്‍ ഭാരതത്തില്‍ ഒരിക്കലും യുദ്ധത്തിന് സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.
എല്ലാ വിശ്വാസങ്ങളെയും വിഭാഗങ്ങളെയും ബഹുമാനിക്കുന്ന ഒരു സംസ്കാരം നമുക്കുള്ളതിനാല്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാകുന്ന യുദ്ധത്തിനു കാരണമായ വിഷയങ്ങളില്‍ ഇന്ത്യ ഒരിക്കലും ഒരു യുദ്ധം ചെയ്യില്ല. അതാണ് ഇവിടുത്തെ സംസ്കാരത്തിന്റെ ശക്തി. അത് ഹിന്ദുത്വമാണെന്നും അദേഹം പറഞ്ഞു.
മറ്റെല്ലായിടത്തും യുദ്ധം നടക്കുകയാണ്. ഉക്രെയ്നിലെ യുദ്ധം, ഹമാസ്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിടുണ്ടല്ലോ. നമ്മുടെ രാജ്യത്ത്, ഇത്തരം വിഷയങ്ങളില്‍ ഒരിക്കലും യുദ്ധങ്ങള്‍ ഉണ്ടായിട്ടില്ല, ഞങ്ങള്‍ ഇത്തരമൊരു പോരാട്ടം നടത്തിയിട്ടില്ല, നടത്തുകയുമില്ലെന്നും അദേഹം നാഗ്പൂരില്‍ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: