ധാക്ക: ഹിന്ദു ക്ഷേത്രത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതിനിടെ ബംഗ്ലാദേശിലെ ദുർഗാ പൂജാ മണ്ഡപത്തിൽ മതതീവ്രവാദികൾ ബീഫ് എറിഞ്ഞു. ധാക്കയിലെ കെരാനിഗഞ്ചിലെ ദുർഗാ പൂജാ മണ്ഡപത്തിന് നേരെയാണ് ആക്രംണം. സംഭവത്തിൽ നാല് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സുജൻ, മുഹമ്മദ് റാക്കിബ്, ഇബ്രാഹിം ഉദ്ദീൻ, റിപ്പൺ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 2 മണിക്ക് ക്ഷേത്രത്തിനുള്ളിൽ മാംസാവശിഷ്ടം ഉള്ളതായി പൂജാ കമ്മറ്റി അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അവർ സൗത്ത് കെരാണിഗഞ്ച് പോലീസിൽ വിവരമറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി പോലീസ് സംഘം പൂജാ മണ്ഡപത്തിലേക്കെത്തുകയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ക്ഷേത്രത്തിലെയും സമീപത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. റിക്ഷയിൽ മുഹമ്മദ് റക്കീബും റിപ്പൺ ഹൊസൈനും ക്ഷേത്രത്തിന് സമീപം വരുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. അവർ ക്ഷേത്രത്തിന് നേരെ എന്തോ എറിഞ്ഞു. മറ്റൊരു ദൃശ്യത്തിൽ രണ്ട് കഷണം പോത്തിറച്ചി ക്ഷേത്രത്തിനുള്ളിൽ എറിഞ്ഞതായി വ്യക്തമായി. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. നേരം പുലർന്നതോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
പ്രദേശത്തെ ഇറച്ചിക്കട ഉടമ മുഹമ്മദ് സുജൻ, ഇബ്രാഹിം ഉദ്ദീൻ എന്നിവരിൽ നിന്നാണ് ബീഫ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ അറിയിച്ചു. ദുർഗാ പൂജാ മണ്ഡപത്തിനുള്ളിൽ ബീഫ് എറിയാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. തുടർന്ന് ഇറച്ചിക്കട ഉടമ മുഹമ്മദ് സുജൻ, ഇബ്രാഹിം ഉദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾക്കൊപ്പം പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൂജാ മണ്ഡപത്തിലെത്തുകയും ദുർഗാപൂജയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ അവർക്ക് കൃത്യമായ സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: