ന്യൂദല്‍ഹി: രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അടക്കം 83 സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ച് രണ്ടാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ജാലറാപാഠനി ല്‍ നിന്നാണ് ഇത്തവണയും സിന്ധ്യ മത്സരിക്കുന്നത്. 2003 മുതല്‍ ഇവിടെ നിന്നുള്ള നിയമസഭാംഗമാണ് വസുന്ധര രാജസിന്ധ്യ തുടര്‍ച്ചയായ നാലുതവണ വിജയിച്ചു.
തെക്കന്‍ രാജസ്ഥാനിലെ മധ്യപ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തി ജില്ലയായ ഝലാവറിലെ മണ്ഡലമാണ് ജാലറാപാഠന്. 1989ല്‍ ഝലാവറില്‍ നിന്ന് ലോക്സഭയിലേക്കും വിജയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് സിന്ധ്യ ജാലറാപാഠനില്‍ ഇത്തവണയും അങ്കത്തിനിറങ്ങുന്നത്.
വസുന്ധര അടക്കം പത്ത് വനിതകളാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചത്. സൂരജ്ഗട്ടില്‍ നിന്ന് സന്തോഷ് അലാവത്തും അജ്മീര്‍ സൗത്തില്‍ നിന്ന് അനിത ബാദലും നാഗോറില്‍ നിന്ന് ഡോ.ജ്യോതി മിര്ദയും ജനവിധിതേടും. ചിത്തോര്ഗട്ടില് നിന്ന് മുതിര്‍ന്ന നേതാവ് നര്‍പത് സിങ് രാജ് വിയെ തന്നെ വീണ്ടും മത്സരിപ്പിക്കും.
അഞ്ചുവട്ടമായി ഇവിടെനിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. മുതിര്‍ന്ന
നേതാവായിരുന്ന ഭൈരോണ്‍ സിങ് ഷെഖാവത്തിന്റെ മരുമകന് കൂടിയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷി 2018ല്‍ മത്സരിച്ചു വിജയിച്ച നാതഡ് വാര പിടിക്കാന്‍ ബിജെപി നിയോഗിച്ചിരിക്കുന്നത് വിശ്വരാജ് സിങ് മേവാറിനെയാണ്. മഹാറാണാ പ്രതാപ് സിങിന്റെ കുടുംബത്തില്‍ നിന്നുള്ള നേതാവായ വിശ്വരാജ് സിങ് മേഖലയിലെ പ്രബല സമൂഹങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നു.
മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ അംബറില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവായ രാജേന്ദ്ര റാത്തോഡ് താരാനഗറില്‍ നിന്നും മത്സരിക്കും. 200 അംഗ നിയമസഭയിലേക്ക് രണ്ടുഘട്ടങ്ങളിലായി 124 സ്ഥാനാര്‍ത്ഥികളെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 25നാണ് വോട്ടെടുപ്പ
പ്രതികരിക്കാൻ ഇവിടെ എഴുതുക: