തിരുവനന്തപുരം: കേരളത്തില്‍ ആക്രമണം നടത്തിയ ടിപ്പു സുല്‍ത്താന്‍ ആലുവ വരെ വന്ന് വെള്ളപ്പൊക്കം കാരണം മടങ്ങി എന്നാണ് ചരിത്രം. വെള്ളപ്പൊക്കം ഭൂതത്താന്‍കെട്ട് അണ പൊട്ടിച്ച് തിരുവിതാംകൂര്‍ സേന സൃഷ്ടിച്ചതാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ടിപ്പു കൊച്ചിയിലെത്തുകയും ജൂതന്മാരെ ആക്രമിച്ചു എന്നാണ് കേരള ടൂറിസം വകുപ്പ് പറയുന്നത്. 1344 ല്‍ പണിത, രാജ്യത്തെ ഏറ്റവും പഴയ ജൂതപ്പള്ളിയായ മട്ടാഞ്ചേരി കൊച്ചങ്ങാടി സിനഗോഗ് നശിപ്പിച്ചെന്നും ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് പറയുന്നു. കച്ചവടപ്രശ്നത്തില് ജൂതന്മരും അറബികളുമായി സായുധസമരം ഉണ്ടായെന്നും ടൂറിസം സൈറ്റ് പറയുന്നു.
ടിപ്പു സൈന്യം കൊടുങ്ങല്ലൂരും വടക്കന്‍ പറവൂരും ഒക്കെ വന്നിട്ടുണ്ട്. ആലുവ, തിരുവിതാംകൂര്‍ മേഖല ആയിരുന്നു. പറവൂരും ആലങ്ങാടുമൊക്കെ അധീനതയിലാക്കി, ടിപ്പുവിനെ ചെറുക്കാന്‍, ആലുവ വരെ തിരുവിതാംകൂര്‍ നെടുങ്കോട്ട കെട്ടിയിരുന്നു. അത് ഭേദിച്ചായിരുന്നു, ടിപ്പു വന്നത്. കൊച്ചിയിലേക്ക് ടിപ്പു കടന്നതായി അറിവില്ല. കാരണം, കൊച്ചി, ടിപ്പുവുമായി സാമന്ത കരാര്‍ ഒപ്പിട്ടിരുന്നു.
ഐബീരിയയില്‍ നിന്ന് ഓടിക്കപ്പെട്ട ജൂതന്മാര് ആദ്യം വന്നത് മുസിരിസ് അഥവാ കൊടുങ്ങല്ലൂര്‍ തുറമുഖത്താണ്. അവിടന്നാണ്, മറ്റ് സ്ഥലങ്ങളിലേക്ക് പോയത്. കൊടുങ്ങലൂരില്‍ എത്തിയ ജൂതന്മാരുടെ തലവന്‍ ജോസഫ് റബ്ബാന് കൊച്ചി രാജാവ് ചെമ്പ് ചെപ്പേടുകളില് കച്ചവട അവകാശം എഴുതി കൊടുത്തു. അത്, കൊച്ചി ജൂതര്‍ നിധി പോലെ സൂക്ഷിച്ചു. . അവരുടെ നേതാവിനെ, മുതലിയാര്‍ എന്ന പേരില്‍ രാജാവ് തിരഞ്ഞെടുത്തു. അവര്‍ക്ക് മത, സാംസ്കാരിക സ്വാതന്ത്ര്യം ഉണ്ടായിരുന്നു. 1341 ല്‍ ഒരു സുനാമി, കൊച്ചിയെ മാറ്റിമറിച്ചു. കൊച്ചിയില്‍ തുറമുഖം ഉണ്ടായി. കൊടുങ്ങലൂര്‍ തുറമുഖം എക്കലടിഞ്ഞ് ഇല്ലാതായി. ജൂതന്മാര് കൊടുങ്ങല്ലൂര്‍ വിട്ട് കൊച്ചിയില്‍ എത്താനുള്ള കാരണങ്ങളില്‍ ഒന്ന് സുനാമിയായിരുന്നു
ചരിത്രരേഖകളുടെ പിന്‍ബലമില്ലാതെ സര്‍ക്കാറിന്റെ ഔദ്യോഗിക സൈറ്റില്‍ വിവരം നല്‍കിയത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രയേല്‍- ഹമാസ് പോരിടിനയില് ഇത് സജിവ ചര്‍ച്ചയാകുന്നുണ്ട്.
https://www.keralatcranganoreourism.org/judaism/jews-kochi/migration-
പ്രതികരിക്കാൻ ഇവിടെ എഴുതുക: