ഭൂവനേശ്വര്‍: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് എഫ്‌സി ഗോവ പത്താം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ ഒരു ഗോള്‍ പിന്നില്‍ നിന്നശേഷമായിരുന്നു ടീം രണ്ട് ഗോള്‍ തിരിച്ചടിച്ചത്.
41-ാം മിനിറ്റില്‍ നോറേം മഹേഷ് സിങ്ങാണ് ഈസ്റ്റ് ബംഗാളിനെ ആദ്യപകുതിയില്‍ മുന്നിലെത്തിച്ചത്. ഇതിനെതിരെ 74-ാം മിനിറ്റില്‍ സൂപ്പര്‍ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ ഗോവയ്‌ക്ക് സമനില ഗോള്‍ സമ്മാനിച്ചു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോവ മുന്നിലെത്തി. സ്‌പെയിന്‍ താരം വിക്ടര്‍ റോഡ്രിഗസ് ആണ് വിജയഗോള്‍ നേടിയത്.
ജയത്തിലൂടെ മോഹന്‍ ബഗാന്‍ എസ്ജിക്കൊപ്പം ഒമ്പത് പോയിന്റ് ഗോവയും സ്വന്തമാക്കി. ഗോള്‍ വ്യത്താസത്തില്‍ മോഹന്‍ ബഗാന്‍ എസ്ജി ഒന്നാമത് തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: