Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കുറയുന്ന വായനയും കൂടുന്ന എഴുത്തും

വിജയ് സി.എച്ച് by വിജയ് സി.എച്ച്
Oct 22, 2023, 02:00 am IST
in Varadyam

കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന ഒരു പ്രശസ്ത സാഹിത്യ നിരൂപകന്‍ ക്ലാവുകയറിയ അവാര്‍ഡുകളെക്കുറിച്ചും പുസ്തകമാലിന്യത്തെക്കുറിച്ചും വിശദമായി എഴുതിയിട്ട് അധികം നാളായില്ല.

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 42-ാം പതിപ്പ് നവംബര്‍ ഒന്നു മുതല്‍ 12 വരെ അവിടത്തെ എക്‌സ്‌പോ സെന്ററില്‍ അരങ്ങേറും. പതിനഞ്ചു ലക്ഷം പുസ്തകങ്ങളുമായി കഴിഞ്ഞ നവംബറില്‍ നടന്ന മിഡിലീസ്റ്റ് മാമാങ്കത്തില്‍ പ്രായ-ലിംഗഭേദമന്യേ ഏറിയകൂറും ലഭ്യമായ ഒരാളെക്കൊണ്ട് അടുത്തു കിട്ടിയ മറ്റൊരാള്‍ക്ക് തങ്ങളുടെ പുതിയ കൃതികള്‍ നല്‍കി പ്രകാശന കര്‍മം നിര്‍വഹിക്കുന്നതിന്റെ തിരക്കിലായിരുന്നുവെന്നും, പുസ്തക ചര്‍ച്ചകളേക്കാളേറെ ഉത്സവത്തില്‍ അരങ്ങേറിയത് ഫോട്ടോ സെഷനുകളായിരുന്നു എന്നുമായിരുന്നു ഒരു ദൃക്‌സാക്ഷിയുടെ പ്രഥമ നിരീക്ഷണം.

മനുഷ്യരെ വേട്ടയാടിപ്പിടിച്ചു അവരില്‍ അടിച്ചേല്‍പിക്കേണ്ടതാണോ പുസ്തകങ്ങള്‍? തങ്ങള്‍ക്ക് കഴിവുണ്ടെന്നും, അത് ഏതുവിധേനയും കച്ചവടമാക്കണമെന്നുമുള്ള എഴുത്തുകാരുടെ അത്യാര്‍ത്തിയുമല്ലേ അവരെ യാചനയിലും വിലകുറഞ്ഞ വിലപേശലിലും കൊണ്ടുചെന്നെത്തിക്കുന്നത്? അത്രയേറെ വായനാശീലം കുറഞ്ഞവരാണോ മലയാളികള്‍?

നൈപുണ്യമുള്ളവരെ തേടി ഇന്നും വായനക്കാരുടെ നീണ്ട നിരയുണ്ട്. എംടിയും സി. രാധാകൃഷ്ണനും സുഗതകുമാരി ടീച്ചറും മുതല്‍ ബെന്യാമിന്‍ വരെയുള്ളവര്‍ക്ക് എന്തുകൊണ്ട് ഈ ഗതികേട് വന്നുചേര്‍ന്നില്ല? അവരുടെ പുസ്തകങ്ങള്‍ ചോദിച്ചു വാങ്ങുന്ന മലയാളികള്‍ എന്തുകൊണ്ടു പുത്തനെഴുത്തുകാരെ തിരസ്‌കരിക്കുന്നു?

തകഴിയുടെ ‘ചെമ്മീന്‍’ വായിക്കപ്പെടാനുള്ള കാരണം അമ്പതുകള്‍ മലയാളികളുടെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങളാണ്. പൊറ്റെക്കാടിന്റെ നാടന്‍ പ്രേമവും ബഷീറിന്റെ ബാല്യകാലസഖിയും സി. രാധാകൃഷ്ണന്റെ നിഴല്‍പാടുകളും മലയാറ്റൂരിന്റെ വേരുകളും അന്തര്‍ജനത്തിന്റെ അഗ്‌നിസാക്ഷിയും എംടിയുടെ നാലുകെട്ടും ഇന്നും വായിക്കപ്പെടുന്നത് അവയിലെ കഥാപാത്രങ്ങളുമായി എവിടെയൊക്കെയോ വായനക്കാര്‍ തങ്ങള്‍ക്ക് അനുരൂപത കണ്ടെത്തുന്നതുകൊണ്ടാണ്. ഇവിടെ കഥയോടു തോന്നുന്ന ഇഷ്ടമപ്പാടെ കഥാകൃത്തിനോടുള്ള ആദരവായി പരിണമിക്കുന്നു.

അര്‍ത്ഥവും ശബ്ദമധുരവും സഹിതമായി ഇരിക്കുന്നതാണ് സാഹിത്യം. തുറന്നെഴുത്തിന്റെ നിര്‍വചനത്തില്‍ അലങ്കോലവും അരാജകത്വവും രതിയും ആത്മരതിയും വാരിവിതറുന്നതിന് ആധുനികതയുടെയോ അത്യന്താധുനികതയുടെയോ ഉത്തരാധുനികതയുടെയോ ആനുകൂല്യം ലഭിക്കുകയില്ല. ഇത്തിരി ഉല്ലാസത്തോടെ വായിച്ചവര്‍ പോലും അടുത്ത നിമിഷത്തില്‍ അതിനെ തള്ളിപ്പറയും. ഇത്തരം എഴുത്തുകാര്‍ ആരാധ്യരാവില്ലെന്നു മാത്രമല്ല, ജീര്‍ണ്ണതകളുടെ വ്യാപാരികളായി അറിയപ്പെടുകയും ചെയ്യുന്നു. ഈ പൂതലിപ്പില്‍പ്പെട്ടു ശ്വാസം മുട്ടുന്നുണ്ടെങ്കിലും നിലവാരമുള്ള കഥാ-കവിതാ സാഹിത്യം ഇടക്കിടെ അതിന്റെ സ്വത്വം തെളിയിക്കുന്നുണ്ടെന്നതാണ് ഒറ്റപ്പെട്ട ശുഭവാര്‍ത്ത!

വായിക്കുന്നതിനോടൊപ്പം വളരുന്ന എഴുത്തുകാര്‍ക്കേ മികച്ച ഉള്ളടക്കം കാഴ്ചവെക്കാനാകൂ. കാമ്പുള്ള സാഹിത്യ സംവാദങ്ങളും മുതിര്‍ന്ന എഴുത്തുകാരുമായുള്ള സാഹിത്യ ചര്‍ച്ചകളും വെട്ടിത്തിരുത്തലുകളും ഇല്ലാതാവുമ്പോള്‍ പുസ്തകങ്ങള്‍ പൊങ്ങച്ചത്തിന്റെ മാത്രം പ്രതീകങ്ങളായി ചുരുങ്ങുന്നു. ഒരു പുസ്തകം വിപണിയിലെത്തുമ്പോള്‍ ആരെഴുതി എന്നതുപോലെ ആരു പ്രസിദ്ധീകരിച്ചെന്നും വായനക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ഏറെ വര്‍ഷത്തെ പാരമ്പര്യമുള്ളവരും, സ്വന്തമായി പ്രസ്സോ പ്രദര്‍ശന-വിതരണ സൗകര്യങ്ങളോ ചിലപ്പോള്‍ ഒരു ഓഫീസു പോലുമില്ലാത്തവരും പുസ്തക സ്വപ്‌നം സാക്ഷാല്‍കരിക്കാന്‍ എഴുത്തുകാരുടെ കൂടെയുണ്ടാകും. പുസ്തക പ്രസാധനത്തിലെ അവിഭാജ്യ ഘടകമാണ് എഡിറ്റിങ്.

വിഷയാധിഷ്ഠിതമായി രചനകളെ മിനുക്കിയെടുക്കേണ്ടതും, വിഷയത്തിന്റെ അന്തഃസത്ത ചോരാത്ത വിധം എഡിറ്റു ചെയ്യേണ്ടതും പ്രസാധകരുടെ ഉത്തരവാദിത്വങ്ങളാണ്. പക്ഷേ, പ്രസാധകനാകാന്‍ ഒരു ഡെസ്‌ക്ടോപ്പോ അല്ലെങ്കില്‍ ഒരു ലേപ്‌ടോപ്പോ മാത്രം മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ ലളിതമായിട്ട് കാലം കുറെയായി.

കോവിഡിന്റെ കൊച്ചനിയനായി പിറവികൊണ്ട ഒരു പ്രതിഭാസമാണ് കവര്‍ പ്രകാശനം. ഒരു പുസ്തകത്തെ അതിന്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന പ്രയോഗം ജോര്‍ജ്ജ് ഇലിയറ്റ് രചിച്ച ‘ദ മില്‍ ഓണ്‍ ദ ഫ്‌ളോസ്സ്’ എന്ന നോവല്‍ ഏറെ ജനകീയമാക്കിയിരുന്നു. വിക്ടോറിയന്‍ കാലം കഴിഞ്ഞ് കൊവിഡ് കാലമെത്തിയപ്പോള്‍ നാം ഈ രൂപകവാക്യത്തിന് എന്‍-95 മുഖംമൂടി കെട്ടി. നമ്മുടെ അക്ഷര ദിനങ്ങള്‍ ചട്ടച്ചര്‍ച്ചകളില്‍ ആണ്ടുപോയി.

ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തങ്ങളുടെ പുസ്തകങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും എഡിഷനുകള്‍ ഇറങ്ങിയെന്ന് ഊറ്റം കൊള്ളുന്ന എഴുത്തുകാരുണ്ട്. ഓരോ എഡിഷനിലും നാലായിരമോ അയ്യായിരമോ കോപ്പികള്‍ അച്ചടിക്കുന്നുണ്ടെന്ന വിശ്രുതരുടെ കണക്ക് ചിന്തയിലുള്ളവര്‍, നവാഗത എഴുത്തുകാരെ മമതയോടെ വിലയിരുത്താന്‍ ഈ അബദ്ധ ധാരണ മാത്രം മതി. പുതിയവരാണെങ്കില്‍ അമ്പതു മുതല്‍ അഞ്ഞൂറു വരെ പ്രതികള്‍ അച്ചടിക്കുന്നതാണ് ഇന്നിന്റെ രീതി. ബാക്കി പ്രിന്റ് ഓണ്‍ ഡിമേന്‍ഡ്. പ്രകാശന കര്‍മത്തിനെത്തിയവര്‍ ഓരോ കോപ്പിയെടുത്താല്‍ തന്നെ ആദ്യമച്ചടിച്ചതില്‍ ബാക്കിയെത്ര കാണും! അതിനാലാണ് എഡിഷനില്‍ എത്ര പുസ്തകമെന്നത് പരമരഹസ്യമായി സൂക്ഷിക്കുന്നത്. പ്രതികളുടെ എണ്ണത്തില്‍ എഴുത്തുകാര്‍ നിലനിര്‍ത്തിപ്പോരുന്ന അവ്യക്തത പ്രസാധകരുടെയും ഒരു തുറുപ്പു ചീട്ടാണ്.

വായന മരിച്ചിട്ടില്ല, മെലിഞ്ഞിട്ടേയുള്ളൂ. ഈ ലോകം വൈജ്ഞാനികമായി തുടരാന്‍ എഴുത്തു കുറച്ചു, നമുക്ക് വായന കൂട്ടാം. വളയാതെ, വിളയാം! ഡിജിറ്റലായാലും അച്ചടിച്ചതായാലും വിജ്ഞാനത്തിന് വൈരൂപ്യമില്ല. ഫുട്പാത്തില്‍ നിന്നായാലും ബുക്ക്‌സ്റ്റോറില്‍ നിന്നായാലും തിരഞ്ഞെടുക്കേണ്ടത് വിജ്ഞാനമേകുന്ന പുസ്തകങ്ങളാണ്. അവയില്‍ ജീവിതങ്ങളുണ്ടാകണം.

 

Tags: ReadingBooksWritingSharjah International Book Fair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

അരുന്ധി റോയിയുടേത് അടക്കം 25 പുസ്തകങ്ങളുടെ നിരോധനം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി

Kerala

മൊമെന്റോകളല്ല , പകരം ആർഷ വിദ്യാ സമാജത്തിന്റെയോ ചിദാനന്ദപുരി സ്വാമിജിയുടെയോ പുസ്തകങ്ങൾ മതി ; നിലപാട് അറിയിച്ച് ടിപി സെൻ കുമാർ

Entertainment

മധുവിനെക്കുറിച്ച് അസംബന്ധം: ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഖേദിച്ച് വേണുഗോപാല്‍

Education

‘അക്ഷരക്കൂട്ട്’ സാഹിത്യോത്സവത്തില്‍ 137 വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും

Literature

പി.വത്സലയുടെ 3000 പുസ്തകങ്ങള്‍ വായനശാലകള്‍ക്ക് നല‍്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.