Categories: Kerala

ഗുരുവായൂരിലെ സ്ഥിരനിക്ഷേപം 1975.50 കോടി രൂപ; നിക്ഷേപിച്ചിരിക്കുന്നത് 17 ബാങ്കുകളില്‍

ഗുരുവായൂര്‍ ക്ഷേത്രം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപം 1975.50 കോടി രൂപ. 2023 ഒക്ടോബര്‍ അഞ്ചിലെ കണക്ക് പ്രകാരമാണ് ഇത്.

Published by

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപം 1975.50 കോടി രൂപ. 2023 ഒക്ടോബര്‍ അഞ്ചിലെ കണക്ക് പ്രകാരമാണ് ഇത്. സംസ്ഥാനസര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം നല്‍കിയ കണക്ക് പ്രകാരം ഈ തുക 17 ബാങ്കുകളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഈ 17 ബാങ്കുകളും അതില്‍ നിക്ഷേപിച്ച തുകയും താഴെ പറയും പ്രകാരമാണ്:

1. കാനറ ബാങ്ക് – 299.85 കോടി രൂപ
2. എസ് ബിഐ- ഈസ്റ്റ് നട-278.98 കോടിരൂപ
3. കേരള ഗ്രാമീണ്‍ ബാങ്ക് – 252.98 കോടി രൂപ
4. സൗത്ത് ഇന്ത്യന്‍ ബാങ്ക് – 236.81 കോടി രൂപ
5. ആക്സിസ് ബാങ്ക് – 211.02 കോടി രൂപ
6. ഡിബിഎസ് ബാങ്ക് -206.26 കോടി രൂപ
7. കാത്തലിക് സിറിയന്‍ ബാങ്ക്- 150.02 കോടി രൂപ
8. ബാങ്ക് ഓഫ് ബറോഡ- 135.98 കോടി രൂപ
9. ഇസാഫ് ബാങ്ക്- 63.14 കോടി രൂപ
10. എച്ച് ഡിഎഫ് സി ബാങ്ക്-56.63 കോടി രൂപ
11. സിറ്റി യൂണിയന്‍ ബാങ്ക്- 32.55 കോടി രൂപ
12. എസ് ബിഐ – വടക്കേ നട – 21.11 കോടി രൂപ
13. പഞ്ചാബ് നാഷണല്‍ ബാങ്ക് – 13.05 കോടി രൂപ
14. ധനലക്ഷ്മി ബാങ്ക്- 7.10 കോടി രൂപ
15. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 4.50 കോടി രൂപ
16. ഇന്ത്യന്‍ ബാങ്ക്- 4 കോടി രൂപ
17. ഗുരുവായൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്- 2.65 കോടി രൂപ.

രണ്ട് പ്രാഥമിക സഹകരണ ബാങ്കുകളില്‍ യഥാക്രമം 10 ലക്ഷം, 7 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. എരിമയൂര്‍, പേരകം എന്നീ രണ്ട് കീഴേടം ക്ഷേത്രങ്ങളിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഓഡിറ്റ് വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ മറ്റ് ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് ഇതെന്ന് ഗുരുവായൂര്‍ ദേവസ്വം വിശദീകരിക്കുന്നു.

വിദേശ ബാങ്കായ ഡെവലപ്മെന്‍റ് ബാങ്ക് ഓഫ് സിംഗപ്പൂരില്‍ (ഡിഎസ്ബി) നിക്ഷേപിച്ച പണം ഘട്ടംഘടമായി പിന്‍വലിക്കാന്‍ ഓഡിറ്റ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പലിശ ലഭിക്കാതെ കറന്‍റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണം സേവിംഗ്സ് അക്കൗണ്ടുകളാക്കാനോ സ്ഥിരനിക്ഷേപമാക്കാനോ ശ്രമിക്കണമെന്നും ഓഡിറ്റ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക