ധാക്ക: ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ബംഗ്ലാദേശ് ഛത്ര ലീഗ് (ബിസിഎല്‍) നേതാവ്, ഹിന്ദു വീട്ടമ്മയെ ബലാത്സംഗം ചെയ്ത വാര്‍ത്ത ബംഗഌദേശില്‍ രാഷ്ട്രീയ ചര്‍ച്ചയാകുന്നു. സൊലൈമാന്‍ അലി സാബുജ് എന്ന നേതാവാണ് ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്.
ലാല്‍മോനിര്‍ഹട്ട് ജില്ലയിലെ ലാല്‍മോനിര്‍ഹത് സദര്‍ ഉപസിലയിലെ കുലഘട്ട് യൂണിയനിലെ ബരോഹത് കാലിയിലാണ് സംഭവം. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീടുവളയുകയും സുലൈമാന്‍ അലിയെ കയ്യോടെ പിടിക്കുകയും ചെയ്തു. എന്നാല്‍ ബിസിഎല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചു. പ്രാദേശിക അവാമി ലീഗ് നേതാക്കളും ഗ്രാമത്തിലെ മറ്റ് സ്വാധീനമുള്ള ആളുകളും ഇരയുടെയും ഭര്‍ത്താവിന്റെയും മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും പണം വാഗ്ദാനം ചെയ്ത് കുറ്റകൃത്യം മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വാഗ്ദാനം നിരസിച്ചപ്പോള്‍ അവാമി ലീഗ് പ്രവര്‍ത്തകര്‍ അവരുടെ വീടിനു മുന്നില്‍ ഉപരോധം സൃഷ്ടിച്ചു. ഇരയ്ക്കും കുടുംബത്തിനും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ ആരുമായും സംസാരിക്കാനോ കഴിഞ്ഞില്ല.
പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെ രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിനെ പ്രതിക്കൂട്ടാലാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: