Categories: Cricket

പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്നും വിക്കറ്റ് നേടി

Published by

ബംഗളുരു : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നേടിയത് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സാണ് നേടിയത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒന്നാം വിക്കറ്റിന് 259 റണ്‍സാണ് നേടിയത്.

108 പന്തില്‍ 121 റണ്‍സ് നേടിയ മാര്‍ഷ് ആദ്യം പുറത്തായി. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ പൂജ്യത്തിന് പുറത്തായി. ഇരുവരെയും ഷഹീന്‍ അഫ്രീദി ആണ് പുറത്താക്കിയത്. ഡേവിഡ് വാര്‍ണര്‍ 124 പന്തില്‍ 163 റണ്‍സ് നേടി പുറത്തായി.

വാര്‍ണര്‍ പുറത്താകവെ ഓസ്‌ട്രേലിയ 325/4 എന്ന നിലയിലായിരുന്നു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ചും ഹാരിസ് റൗഫ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 81 റണ്‍സെടുത്തിട്ടുണ്ട്. ഷഫീഖ് 36 റണ്‍സും ഇമാം ഉള്‍ ഹക്ക് 38 റണ്‍സും നേടി ക്രീസിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by