തിരുവനന്തപുരം:കാമ്പസ് രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ചിന്ത ജെറോമിന്റെ പഴയ ചാനല്‍ ചര്‍ച്ചയെക്കുറിച്ചുള്ള പുതിയ ട്രോള്‍ വൈറല്‍. കാമ്പസ് രാഷ്‌ട്രീയം പൊതിച്ചോറിന്റെ രാഷ്‌ട്രീയമാണെന്ന് തുടങ്ങി ചിന്തയുടെ വാദങ്ങളെല്ലാം പരിഹസിക്കപ്പെടുകയാണ് ഈ ചര്‍ച്ചയില്‍. നാല് വര്‍ഷം മുന്‍പ് യൂണിവേഴ്സിറ്റി കാമ്പസിലെ എസ് എഫ് ഐക്കാരുടെ അതിക്രമത്തെക്കുറിച്ചുള്ളതാണ് ഈ ചാനല്‍ ചര്‍ച്ച. 6,36000 വ്യൂസാണ് ഈ ട്രോളിന് ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്.
ട്രോള്‍ വീഡിയോ കാണാനുള്ള യൂട്യൂബ് ലിങ്ക്:
https://www.youtube.com/watch?v=aQ5lVFqj0L4
അക്രമത്തിന്റെ കേന്ദ്രങ്ങളല്ല കാമ്പസ് എന്ന ചിന്ത ജെറോമിന്റെ വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കെഎസ് യു നേതാവ് രാഹുല്‍ മാങ്കുട്ടത്തില്‍, എബിവിപിയുടെ മനുപ്രസാദ്, അഡ്വ. എ. ജയശങ്കര്‍, അമല്‍ ചന്ദ്രന്‍ എന്നിവര്‍ അല്‍പം പരിഹാസപൂര്‍വ്വം പുഞ്ചിരിക്കുന്നത് കാണാം.
സഹോദരന്‍ അയ്യപ്പന്‍ പറയുന്ന മിശ്രഭോജനത്തിന്റെ ഇടം ഇന്ന് കാമ്പസുകളാണ് എന്നും ചിന്ത പറയുമ്പോള്‍ ചര്‍ച്ചയി്ല്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ പരിഹാസച്ചിരിയോടെയാണ് അത് കേള്‍ക്കുന്നത്. കാമ്പസുകളുടെ രാഷ്‌ട്രീയം എന്നാല്‍ പൊതിച്ചോറിന്റെ രാഷ്‌ട്രീയമാണ്. വീട്ടില്‍ നിന്നും മമ്മിയും ഉമ്മയും അമ്മയുമൊക്കെ പൊതിഞ്ഞുവിടുന്ന പൊതിച്ചോറ്, അത് ഉച്ചയ്‌ക്ക് ഒരുമിച്ച് കഴിയ്‌ക്കാന്‍ ഇരിയ്‌ക്കുന്ന സൗഹൃദത്തിന്റെ ഇടങ്ങളാണ് നമ്മുടെ ക്ലാസ് മുറികള്‍ എന്നായിരുന്നു ചിന്തയുടെ വാദം.
ഇന്ന് കാമ്പസില്‍ നിന്നും പുറത്തിറങ്ങുന്നത് നസീമിനെയും ശിവരഞ്ജിത്തിനെയും പോലുള്ള ക്രിമിനലുകളാണെന്നായിരുന്നു ഇതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറപുടി. ആദിവാസി മേഖലയില്‍ നിന്നും കേരളത്തിന്റെ ആകെ അഭിമാനമായി വളര്‍ന്ന് വന്ന ശ്രീധന്യയും കാമ്പസ് രാഷ്‌ട്രീയത്തില്‍ നിന്നും വന്നതാണെന്നായിരുന്നു എന്ന് രാഹുല്‍ മാങ്കുട്ടത്തിന് ചിന്ത നല്‍കിയ മറപുടി ചിന്തയെ തന്നെ വെട്ടിലാക്കുന്നതായിരുന്നു. ശ്രീധന്യ എസ് എഫ് ഐക്കാരിയല്ല, കെഎസ് യു ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചടിച്ചപ്പോള്‍ ചിന്തയ്‌ക്ക് മറുപടിയില്ലായിരുന്നു.. ആദിവാസിമേഖലയില്‍ നിന്നും കടന്നുവന്ന സിവില്‍ സര്‍വ്വീസുകാരി ശ്രീധന്യയെ ഒരു ദിവസം മുഴുവന്‍ ഒരു മുറിയില്‍ എസ് എഫ് ഐക്കാര്‍ പൂട്ടിയിട്ട ചരിത്രമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞപ്പോഴും ചിന്തയ്‌ക്ക് മറുപടിയില്ലായിരുന്നു. ഇതെല്ലാമാണ് ട്രോളന്മാര്‍ക്ക് വിരുന്നായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: