ഇന്നലെ നടന്ന ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാറിൽ എത്തിയത് 200 കിലോമീറ്റർ വേഗത്തിൽ .മുംബൈ പുണെ എക്സ്പ്രസ്സ് പാതയിലൂടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ഈ അഭ്യാസ പ്രകടനം .ആഡംബര കാറായലംബോർഗിനിയിലായിരുന്നു തരാം സഞ്ചരിച്ചത് .
പലപ്പോഴും 215 കിലോമീറ്റർ ദൂരവും പിന്നിട്ടിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി .മൂന്നു തവണ രോഹിതിന് ഓൺലൈൻ വഴി പിഴയിട്ടിരുന്നു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.മുംബൈ പുണെ അതിവേഗ പാതയിൽ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററാണ് .രോഹിത് കാറോടിച്ചതു ഇരട്ടി വേഗത്തിലായിരുന്നു .
ലോകകപ്പ് നടക്കുന്ന വേളയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാഗത്തു നിന്നും നിരുത്തരവാദപരമായ പ്രവർത്തിയാണ് ഉണ്ടായതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .രോഹിത് പോലീസ് അകമ്പടിയോടു കൂടി ടീമംഗങ്ങളോടൊപ്പം ബസ്സിൽ യാത്ര ചെയ്യുന്നതാണ് നല്ലതെന്നും മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: