കണ്ണൂർ: പരിയാരത്ത് വൃദ്ധയെ കെട്ടിയിട്ട ശേഷം പത്ത് പവൻ കവർന്നു. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട ശേഷം കവർച്ച നടത്തുകയായിരുന്നു.
ഡോക്ടറും ഭാര്യയും ഇന്നലെ രാത്രി 11 മണിക്ക് തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഇതിന് ശേഷമായിരുന്നു കവർച്ച നടന്നത്. വീട്ടിൽ ഇവരുടെ ബന്ധുവായ സ്ത്രീയും രണ്ട് ചെറിയ കുട്ടികളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
കുട്ടികൾ മുകളിലത്തെ നിലയിലായിരുന്നപ്പോഴാണ് സംഭവം. പുലർച്ചെ ഇവർ താഴെ എത്തുമ്പോഴാണ് വൃദ്ധയെ കെട്ടിയിട്ട് മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ കാണുന്നത്. ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണവും കവർന്നിരുന്നു. രണ്ട് മുറികളിൽ സംഘം കയറിയിട്ടുണ്ട്. ഒരു മാസം മുമ്പും പ്രദേശത്ത് വീട്ടിൽ മോഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: