Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണമലയില്‍ ബസ് മറിഞ്ഞു; 29 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 19, 2023, 03:07 pm IST
inKottayam
കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടം

കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടം

എരുമേലി: എരുമേലി കണമല അട്ടിവളവിന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്. എരുമേലി-പമ്പ സംസ്ഥാന പാതയില്‍ കണമല അട്ടിവളവിന് സമീപം ബുധനാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

കര്‍ണ്ണാടക കോളാര്‍ ജില്ലയില്‍ നിന്നും ഗുല്‍ബാഗ് മേഖലയില്‍ നിന്നുള്ള 43 തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ 23 പേര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ആറ് പേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. സുബ്രഹ്മണ്യന്‍ (38), വെങ്കിടേഷ് അപ്പ (50), സുബ്രഹ്മണ്യന്‍ (47), അരണിയ ഷെട്ടി (78), മുനി വെങ്കട്ടപ്പ (59), ഗോപി (23) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പരിക്കേറ്റവരെ മുക്കൂട്ടുതറ അസീസ്സി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ബസ് എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അട്ടിവളവിന് സമീപം മറിഞ്ഞത്. ബസ് അമിത വേഗതയിലായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

റോഡിന്റെ ഇടത് വശത്തുള്ള ക്രാഷ് ബാരിയറില്‍ ഇടിച്ച് നിരങ്ങിയ ബസ് എതിര്‍ വശത്തുള്ള മണ്‍തിട്ടയില്‍ ഇടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസ് റോഡില്‍ വിലങ്ങനെ കിടന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം പൂര്‍ണമായും നിലച്ചു. ക്രെയിന്‍ ഉപയോഗിച്ച് ബസ് നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

കാഞ്ഞിരപ്പള്ളി, റാന്നി, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളും എരുമേലി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗങ്ങളായ മറിയാമ്മ ജോസഫ്, മാത്യു ജോസഫ്, പ്രകാശ് പള്ളിക്കൂടം, എരുമേലി വില്ലേജ് ഓഫീസര്‍ അനില്‍ എന്നിവരും എത്തിയിരുന്നു.

 

Tags: accidentbusPilgrimSABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.