കാസർകോഡ്: ബസ് യാത്രക്കിടെ റോഡരികിലെ വൈദ്യുതി തൂണിൽ തലയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മന്നിപ്പാടി സ്വദേശി ജി സുനിൽ കുമാറിന്റെയും പ്രിജതയുടെയും മകൻ മൻവിത് ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ബസിന്റെ ജനലിന് സമീപത്ത് നിന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിയുടെ തല റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കറന്തക്കാട്ടുനിന്ന് മധൂരിലേക്കുള്ള റോഡിൽ കയറി ബട്ടംപാറയിലെ തിയേറ്ററിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: