ഇംഫാല്‍: മണിപ്പൂരില്‍ വിവിധ ജില്ലകളില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. 2240 പേരെ അറസ്റ്റ് ചെയ്തു.ഇംഫാല്‍-ഈസ്റ്റ് ജില്ലയില്‍, ഒരു റൈഫിള്‍, എസ്എംജി കാര്‍ബൈന്‍, സ്റ്റെന്‍ഗണ്‍, രണ്ട് 9 എംഎം പിസ്റ്റളുകള്‍ എന്നിവയുള്‍പ്പെടെ എട്ട് ആയുധങ്ങളും 62 വെടിയുണ്ടകളും 18 സ്ഫോടകവസ്തുക്കളും ഒരു ബോംബ് ലോഞ്ചറും പിടിച്ചെടുത്തു. രണ്ട് വയര്‍ലെസ് സെറ്റുകള്‍, രണ്ട് ട്യൂബ് ലോഞ്ചറുകള്‍, ഒരു സ്മോക്ക് ഗ്രനേഡ്, അഞ്ച് ബിപി ജാക്കറ്റുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ഇംഫാല്‍-ഈസ്റ്റ്, കാക്കിങ്, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, തൗബാല്‍, ഇംഫാല്‍ വെസ്റ്റ് തുടങ്ങി നിരവധി ജില്ലകളിലാണ് കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടത്തിയത്. ചുരാചന്ദ്പൂരിലെ ഓള്‍ഡ് ഡാമ്പി ഗ്രാമത്തില്‍ നിന്ന് 9 എംഎം പിസ്റ്റള്‍, മാഗസിന്, പ്രാദേശികമായി നിര്‍മിച്ച സിംഗിള്‍ ബാരല്‍ ഷോട്ട്ഗണ്‍, കാലിബര്‍ മെഷീന് ഗണ്‍ റൗണ്ടുകള്‍, മോര്‍ട്ടാര്‍, റോക്കറ്റ്-പ്രൊപ്പല്‍ഡ് ഗ്രനേഡ് എന്നിവയും പിടിച്ചെടുത്തു.
അറൂനൂറിലധികം വീടുകളില്‍ സേന പരിശോധന നടത്തി. കുപ്രസിദ്ധ കുറ്റവാളി സെയ്പു എന്നറിയപ്പെടുന്ന ലാംറ്റിന്സെയ് സിംഗ്സണെ ചുരാചന്ദ്പൂരില്‍ നിന്ന് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. 124 ഗ്രാം ബ്രൗണ്‍ ഷുഗര്‍ അടങ്ങിയ പത്ത് സോപ്പ് കെയ്സുകള് ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തി. മണിപ്പൂരിലെ വിവിധ ജില്ലകളിലായി 132 ചെക്ക്പോസ്റ്റുകള്‍ പുതിയതായി സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: