തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകരോട് തെണ്ടാന്‍ പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികളായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറി്ന്റേയും സ്വപ്ന സുരേഷിന്റേയും അടുത്ത കൂട്ടാളി. മൂവരും ചേര്‍ന്നാണ് തിരുവനന്തപുരം റാവിസ് ലീലാ ഹോട്ടലില്‍ ‘എഡ്ജ് 2020’ എന്ന പേരില്‍ സ്പെയ്സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ശാസ്ത്ര രംഗത്തുള്ള സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, ഗവേഷകസ്ഥാപനങ്ങള്‍ എന്നിവയെ കേരള സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഐഎസ്ആര്‍ഒ, വിഎസ്എസ്സിയില് നിന്നടക്കം സീനിയര്‍ജൂനിയര്‍ ശാസ്ത്രജ്ഞരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇവരില്‍ പലരുമായും സ്വപ്നയും സംഘവും സൗഹൃദം സ്ഥാപിക്കാനുള്ള ശ്രമം നടത്തി. വിദേശത്ത് നിന്നുള്ള ബഹിരാകാശ സ്വകാര്യ കമ്പനികളുടെ മേധാവികളുമായി ബന്ധപ്പെടാനും ഇവര്‍ക്ക് അവസരം ഒരുക്കി. വിഎസ്എസ്്എസ്സി, ഐഎസ്ആര്‍ഒ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ മറയാക്കി ചില സ്വകാര്യ വന്‍കിട കമ്പനികളുമായി കരാറുകള്‍ പരിപാടിയില്‍ വച്ച് ഒപ്പിട്ടിരുന്നു. കരാറുകളെ സംബന്ധിച്ചും ദുരൂഹത നിലനില്ക്കുന്നു.
പിണറായി വിജയന് പങ്കെടുത്ത പരിപാടിയുടെ മുഖ്യ സംഘാടകരായത് വിവാദമായ െ്രെപസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണെന്നും പരിപാടിയുടെ സ്പോണ്‍സര്‍ഷിപ് വിറ്റതുപോലും കോടികള്‍ക്കാണെന്ന ആരോപണവും ഉണ്ായിരുന്നു. ഇതു സംബന്ധിച്ച് ദത്തനും സംഘത്തിനുമെതിരെ അന്വേഷണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: