ലക്നൗ: ഉല്പാദനത്തിന് കര്‍ഷകര്‍ക്ക് പ്രോത്സാഹനമേകി ‘അന്ന മഹോത്സവ്’ സംഘടിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് ലക്നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിലാണ് സംസ്ഥാനതല മില്ലറ്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും.
ഓരോ ജില്ലയിലെയും ഓരോ ഡിവിഷനില്‍ നിന്നും 50 മുതിര്‍ന്ന കര്‍ഷകരും കര്‍ഷക ഉത്പാദക സംഘടനകളില്‍ നിന്നുള്ള 10 പ്രതിനിധികളും 10 കൈത്തൊഴിലാളികളും പരിപാടിയില്‍ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പടിപടിയായി വളരുന്ന കര്‍ഷകരെ പിന്തുണയ്ക്കുകയാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കാര്‍ഷിക സര്‍വകലാശാലകളിലെയും മറ്റ് കോളേജുകളിലെയും അദ്ധ്യാപകരും കുട്ടികളും അന്ന മഹോത്സവത്തില്‍ പങ്കെടുക്കും. ആദ്യ ദിവസം ലക്നൗ, കാണ്‍പൂര്‍, അയോദ്ധ്യ, ബസ്തി, അസംഗഡ്, ദേവിപട്ടന്‍ ഡിവിഷനുകളില്‍ നിന്നുള്ള കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഒക്ടോബര്‍ 28-ന് സഹാറന്‍പൂര്‍, മീററ്റ്, അലിഗഡ്, ആഗ്ര, മൊറാദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും 29-ന് ഗോരഖ്പൂര്‍, ബറേലി, വാരണാസി, ഝാന്‍സി, ചിത്രകൂട്, പ്രയാഗ്രാജ്, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും അന്ന മഹോത്സവത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: