ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ ഇടതുസര്‍ക്കാര്‍ വീണ്ടും നിയമിച്ചത് ചട്ടം ലംഘിച്ചു തന്നെ. പുനര്‍ നിയമനത്തിലും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
കണ്ണൂര്‍ സര്‍വ്വകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാനാവില്ല. എന്നാല്‍ പുനര്‍നിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചപ്പോഴാണ് പുനര്‍നിയമനത്തിനും ചട്ടപ്രകാരമുള്ള യോഗ്യതാ മാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
പുനര്‍നിയമനത്തിന് യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയുമോ എന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി ആരാഞ്ഞു. ചട്ടപ്രകാരമുള്ള ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. തുടര്‍ന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: